മസ്കത്ത്: ഫലസ്തീനിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് സിറിയൻവിദേശകാര്യ മന്ത്രി ഡോ. ഫൈസൽ അൽ മിഖ്ദാദ്, ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി എന്നിവർ ഫോണിലൂടെ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈമാരുമായി ചർച്ച ചെയ്തു. ഗസ്സയിലെ ജനങ്ങളുടെ മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ആക്രമണം അവസാനിപ്പിക്കുന്നതിനുമുള്ള പ്രാദേശികവും അന്താരാഷ്ട്ര നീതിയുടെയും നിയമസാധുതയുടെയും അടിസ്ഥാനത്തിൽ സമാധാന മാർഗം അവലംബിക്കേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.