സയ്യിദ്​ ബദർ െഎക്യരാഷ്​ട്ര സഭയുടെ പൊതു അസംബ്ലിയെ അഭിസംബോധന ചെയ്യുന്നു

സമാധാനവും സൗഹാർദവും ഒമാ​െൻറ നയം -സയ്യിദ്​ ബദർ

മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖി‍െൻറ ഭരണത്തിൽ രാജ്യം നല്ല അയൽപക്ക ബന്ധവും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ല എന്ന നയവുമാണ് പിന്തുടരുകയെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി.

അന്താരാഷ്​ട്ര​ നിയമങ്ങളെയും മര്യാദകളെയും മാനിക്കുമെന്നും മറ്റ് രാജ്യങ്ങളുമായുള്ള സഹകരണത്തെ പിന്തുണക്കുമെന്നും ആഭ്യന്തര വിഷയങ്ങളിലെ ആശയകൈമാറ്റങ്ങൾക്ക് അവസരം ഒരുക്കുമെന്നും ഐക്യരാഷ്​ട്ര സഭയുടെ പൊതുഅസംബ്ലിയെ അഭിസംബോധന ചെയ്​ത്​ സംസാരിക്കവേ സയ്യിദ്​ ബദർ അൽ ബുസൈദി പറഞ്ഞു. സൗഹാർദവും യോജിപ്പും നല്ല ഫലമാണ് ഉണ്ടാക്കുക. അതു വഴി തർക്കങ്ങളും പ്രശ്നങ്ങളും ഒഴിവാക്കാൻ കഴിയും. അന്താരാഷ്​ട്ര സമാധാനവും സുരക്ഷയും അരക്കിട്ടുറപ്പിക്കാൻ ​െഎക്യരാഷ്​ട്രസഭ ജനറൽ സെക്രട്ടറിയും അംഗങ്ങളും നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും ഒമാ​​​െൻറ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.

കോവിഡ് മഹാമാരി രാജ്യത്തിെൻറ വെല്ലുവിളികളെ ​േനരിടുന്നതിനുള്ള കരുത്തും സന്നദ്ധതയും തെളിയിക്കുന്നതിനുള്ള അവസരമായിരുന്നു. മഹാമാരി നിത്യജീവിതത്തിൽ വൻ വെല്ലുവിളികളും പ്രയാസങ്ങളും സൃഷ്​ടിച്ചെങ്കിലും ഇതു രാജ്യത്തെ നിരുത്സാഹപ്പെടുത്തുകയോ ഞങ്ങളെ ദുർബലപ്പെടുത്തുകയോ ചെയ്തിരുന്നില്ല.

രാജ്യത്ത് വാക്സിനുകൾ ലഭ്യമായത് രോഗത്തിനെതിരെയുള്ള േപാരാട്ടത്തിലെ ഏറ്റവും അനുകൂല ഘടകമാണ്. ഇതു വഴി രോഗം തുടച്ചുമാറ്റാനും രാജ്യത്തെ സാധാരണ ഗതിയിലേക്ക് തിരിച്ചു കൊണ്ടുവരാനും കഴിയുമെന്നാണ് പ്രതീക്ഷ.

എല്ലാ വിഭാഗം ജനങ്ങൾക്കും വാക്സിൻ നൽകാനായത്​ രോഗവ്യാപനം തടയാനും മരണ നിരക്കും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം കുറയാനും സഹായകരമായി. ഇത് രാജ്യത്തെ സാമ്പത്തിക, വാണിജ്യ, സാമൂഹിക മേഖലകൾ സാധാരണ ഗതിയിലെത്തിക്കാനും എല്ലാ യാത്ര മാർഗങ്ങളും തുറക്കാനും വഴിയൊരുക്കുകയും ചെയ്​തു. കോവിഡിനെതിരെയുള്ള പോരാട്ടം രാജ്യം തുടരും. ഇതിന് അന്താരാഷ്​ട്ര സമൂഹത്തിെൻറ സഹകരണവും െഎക്യദാർഢ്യവും ശക്തിപ്പെടുത്തണം. വാക്സിൻ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾ നീതിയുക്തമായ രീതിയിൽ വിതരണം നടത്തണം. വാക്സിൻ ക്ഷാമം രൂക്ഷമായി അനുഭവിക്കുന്ന രാജ്യങ്ങൾക്കും വാക്സിൻ നൽകണമെന്നും സയ്യിദ്​ ബദർ പറഞ്ഞു. മേഖലയിൽ നടക്കുന്ന സമാധാന ശ്രമങ്ങളെ ഒമാൻ സ്വാഗതം ചെയ്യുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിൽ എല്ലാ പിന്തുണയും രാജ്യം നൽകും. പടിഞ്ഞാറൻ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ ആവശ്യത്തിനും പിന്തുണ നൽകും.

യമൻ, അഫ്​ഗാൻ പ്രശ്​നപരിഹാരങ്ങൾക്കും ഒമാൻ സഹകരിക്കും. ഒമാൻ വിഷൻ 2040, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളും അദ്ദേഹം പ്രഭാഷണത്തിൽ സൂചിപ്പിച്ചു. സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ രാഷ്​ട്ര നിർമാണത്തിലുള്ള പങ്ക് അടക്കമുള്ള വിഷയങ്ങളും അദ്ദേഹം അവതരിപ്പിച്ചു.

Tags:    
News Summary - Peace and Friendship is Oman's Policy - Syed Badr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.