മസ്കത്ത്: മറ്റു ഗൾഫ് രാഷ്ട്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഒമാെൻറ ഗ്രാമീണക്കാഴ്ചകൾക്ക് തനിമയേറെയാണ്. പരമ്പരാഗത മാർക്കറ്റുകൾ, അതിലെ സ്വദേശി കച്ചവടക്കാർ, കൃഷിത്തോട്ടങ്ങൾ, ആടുകളെയും കാലികളെയും ഒട്ടകങ്ങളെയും വളർത്തിയും മത്സ്യബന്ധനം നടത്തിയും ഉപജീവനം കഴിക്കുന്ന സ്വദേശികൾ, ഇന്നും സംരക്ഷിച്ചുവരുന്ന പഴയകാലത്തിെൻറ ശേഷിപ്പുകൾ... ഒമാനി ഗ്രാമങ്ങളിലെ വേറിട്ട കാഴ്ചകളുടെ നിര നീളുകയാണ്. ഇബ്രിയിൽ താമസിക്കുന്ന കണ്ണൂർ പയ്യന്നൂർ പുത്തൂർ സ്വദേശി പ്രകാശൻ തെൻറ ചിത്രങ്ങൾക്ക് ഇതിവൃത്തമാക്കുന്നത് ഇത്തരം കാഴ്ചകളാണ്. ഒമാെൻറ ഗ്രാമീണ തനിമ നിറഞ്ഞ് നിൽക്കുന്ന ഇദ്ദേഹത്തിെൻറ ചിത്രങ്ങൾക്ക് സ്വദേശി ആരാധകരാണ് ഏറെയും.
ചിത്രകലയെ പ്രഫഷനായി സമീപിക്കുന്ന പ്രകാശൻ ഇബ്രിയിൽ ഭാര്യ ബബിതക്കും മകൻ ദ്രാവണിനും ഒപ്പമാണ് താമസം. ഒമാനികളുടെ ജീവിതരീതികളുമായി ബന്ധപ്പെട്ട കാഴ്ചകൾ വരകളിലേക്ക് പകർത്താനാണ് തനിക്ക് ഏറെയിഷ്ടമെന്ന് പ്രകാശൻ പറയുന്നു. ഇതിനായി ഇബ്രിയുടെ വിവിധയിടങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്.
കൂടുതലും സൈക്കിളിലാണ് യാത്ര. ബ്രഷും പെയിൻറും കാൻവാസുമെല്ലാം ഒപ്പം കൊണ്ടുപോകും. പറ്റുന്ന സാഹചര്യങ്ങളാണെങ്കിൽ പുറത്തുവെച്ച് ലൈവായി തന്നെയാണ് വര. വയോധികരാണ് പ്രകാശെൻറ ചിത്രങ്ങളിൽ പലതിലും വിഷയങ്ങളായിട്ടുള്ളത്. സംസ്കാരത്തിെൻറയും പൈതൃകത്തിെൻറയും വാഹകരാണ് വൃദ്ധൻമാർ എന്നതിനാലാണ് അവരെ കൂടുതലും വരകളിലേക്ക് പകർത്താൻ താൽപര്യപ്പെടുന്നതെന്ന് പ്രകാശൻ പറയുന്നു. സ്വദേശി വീടുകളിലും പതിവ് സന്ദർശകനാണ് ഇദ്ദേഹം. സ്വദേശി ജീവിതരീതിയുമായി ബന്ധപ്പെട്ട സവിശേഷതകൾ മനസ്സിലാക്കുന്നതിന് ഇത്തരം സന്ദർശനങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്. കുവൈത്തിൽനിന്ന് വ്യത്യസ്തമായി ആതിഥ്യമര്യാദയുള്ള ഒമാനി ഗ്രാമീണർ കൂടുതലായി വീടുകളിലേക്ക് ക്ഷണിക്കാറുമുണ്ടെന്ന് പ്രകാശൻ പറഞ്ഞു. ഇബ്രിക്ക് പുറമെ ജബൽ അഖ്ദർ, നിസ്വ, സൊഹാർ തുടങ്ങി ഒമാെൻറ വിവിധ സ്ഥലങ്ങളും സന്ദർശിച്ച് കാഴ്ചകൾ കാൻവാസിലേക്ക് പകർത്തിയിട്ടുണ്ട്.
ചെറുപ്പത്തിലേ വരയോട് കമ്പമുള്ള പ്രകാശൻ തലശ്ശേരി സ്കൂൾ ഒാഫ് ഫൈൻ ആർട്സിൽനിന്ന് ബിരുദമെടുത്ത ശേഷം നാട്ടിൽ ചിത്രകലാ അധ്യാപകനായും അനിമേറ്ററായും ജോലിചെയ്തിരുന്നു. തുടർന്നാണ് കുവൈത്തിൽ ചിത്രകാരനായി പ്രവാസ ജീവിതം ആരംഭിക്കുന്നത്. ഇബ്രിയിൽ അധ്യാപികയാണ് ഭാര്യ ബബിത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.