സലാല: പ്രവാസി വെൽഫെയർ സലാല സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും റമദാൻ കിറ്റ് വിതരണം ചെയ്തു. സലാലയിലെ വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയുള്ള റിലീഫ് പരിപാടിയിൽ ഇതുവരെ സലാലയിലെ താമസക്കാരായ നൂറോളം പ്രവാസി കുടുംബങ്ങൾക്കും വ്യക്തികൾക്കും ഒരു മാസത്തേക്ക് ആവശ്യമായ വിഭവങ്ങളാണ് വിതരണം ചെയ്തത്.
അരി, അരിപ്പൊടി, പഞ്ചസാര, ഓയിൽ, ഈത്തപ്പഴം തുടങ്ങി ഇരുപതോളം ഇനങ്ങളടങ്ങിയതാണ് കിറ്റ്. അൽ അക്മാർ ട്രേഡിങ് എം.ഡി അൽഅമീൻ, അൽ ദല്ല ഫ്രൂട്ട്സ് റീജനൽ മാനേജർ ഷഹീർ കണമല, കാനുൻ ട്രേഡിങ് ഉടമ ഇസ്മായിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
പ്രവാസി വെൽഫെയർ പ്രസിഡന്റ് കെ. ഷൗക്കത്തലി, ടീം വെൽഫെയർ കൺവീനർ സജീബ് ജലാൽ, കെ. മുസ്തഫ, സിദ്ദീഖ്, എൻ.പി. മുസമ്മിൽ മുഹമ്മദ്, വി. അയ്യൂബ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.