സുൽത്താൻ ഹൈതം ബിൻ താരീഖ്​ രാജ്യത്തെ അഭി സംബോധന ചെയ്യുന്നു

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്​ മുൻഗണന –സുൽത്താൻ ഹൈതം

മസ്​കത്ത്​: ദേശീയദിനത്തി​െൻറ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരീഖ്​ രാജ്യത്തെ അഭിസംബോധന ചെയ്​തു. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ്​ സർക്കാർ മുൻഗണന നൽകുന്നതെന്നും അതി​െൻറ ഭാഗമായാണ്​ അമ്പതാം ദേശീയദിനാഘോഷം പരിമിതപ്പെടുത്തിയതെന്നും സുൽത്താൻ പറഞ്ഞു.സുൽത്താൻ ഖാബൂസ്​ ബിൻ സഇൗദി​െൻറ അറിവും നിപുണതയും വിശ്വസ്​തരായ ജനങ്ങളുടെ ത്യാഗമനോഭാവവുംകൊണ്ടാണ്​ ഒമാൻ മുൻകാലങ്ങളിലെ വെല്ലുവിളികൾ മറികടന്നത്​. ഒമാൻ എന്നത്​ നമുക്കും ഭാവി തലമുറക്കും അഭിമാനവും പ്രൗഢിയും നൽകുന്ന ഒന്നായി തുടരുകതന്നെ ചെയ്യും.

ഒമാ​െൻറ എല്ലാ ഭാഗങ്ങളിലും ഒാ​രോ കുടുംബത്തിനും ഒാരോ വ്യക്തികൾക്കും വികസനത്തി​െൻറ ഗുണഫലങ്ങൾ എത്തിക്കുകയെന്നതാണ്​ ലക്ഷ്യമെന്ന്​ സുൽത്താൻ ത​െൻറ പ്രസംഗത്തിൽ പറഞ്ഞു.ഇതുവരെ തുടർന്നുവന്ന തത്ത്വങ്ങളും മൂല്യങ്ങളുംതന്നെയാകും രാജ്യത്തി​െൻറ ഭാവികാലത്തിനും അടിസ്​ഥാനമാവുക. ദേശീയ താൽപര്യങ്ങൾ സംരക്ഷിച്ചുള്ള പ്രവർത്തനങ്ങളുമായാണ്​ സർക്കാർ മുന്നോട്ടുപോവുക. ഒമാൻ വിഷൻ 2040​ അടിസ്​ഥാനമാക്കിയുള്ള ഭാവി വികസന സ്വപ്​നങ്ങളുടെ പ്രധാന അടിസ്​ഥാനം ഇതാണെന്നും സുൽത്താൻ ഹൈതം പറഞ്ഞു.

എല്ലാവരുടെയും ഉത്തരവാദിത്തമുള്ള പ്രവർത്തനത്തിലൂടെ മാത്രമേ ഇൗ സ്വപ്​നം വിജയത്തിലെത്തൂ. രാജ്യത്തെ പൗരന്മാർ ഒഴിവുകഴിവുകളില്ലാതെ തങ്ങളുടെ ഉത്തരവാദിത്തങ്ങളും കഴിവുകളും ഇൗ ദിശയിൽ വിനിയോഗിക്കേണ്ടതുണ്ട്​.ഒമാൻ വിഷൻ 2040​െൻറ ഭാഗമായാണ്​ രാജ്യത്തെ ഭരണതലത്തിലും മന്ത്രിസഭ കൗൺസിലിലും മാറ്റങ്ങൾ വരുത്തിയത്​. സർക്കാറി​െൻറ പ്രകടനവും മത്സരക്ഷമതയും വർധിപ്പിക്കുകയെന്നതാണ്​ ഭരണതലത്തിലെ ഇൗ മാറ്റത്തി​െൻറ പ്രധാന ലക്ഷ്യം. ഭരണതലത്തിന്​ ഒപ്പം കണക്കുപരിശോധനയുമായി ബന്ധപ്പെട്ട നടപടികളും നവീകരിക്കുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്​. അധികാര വികേന്ദ്രീകരണത്തിനും ഒാരോ ഗവർണറേറ്റുകളുടെയും പ്രത്യേകമുള്ള വികസനം ഉറപ്പുവരുത്തുന്നതിനുമുള്ള നിയമപരമായ ചട്ടക്കൂട്​ പൂർത്തിയായിവരുകയാണ്​.

എണ്ണവിലയിടിവിന്​ ഒപ്പം കോവിഡ്​ മൂലവുമുള്ള പ്രതിസന്ധികളെ നേരിടാനും വിവിധ പദ്ധതികൾ ആവിഷ്​കരിച്ച്​ നടപ്പാക്കിവരുന്നുണ്ട്​. രാജ്യത്തെ വിവിധ മേഖലകളിൽ ഇവയുടെ ആഘാതം ബാധിക്കാതിരിക്കാനാണ്​ ശ്രമം നടത്തുന്നത്​.ആരോഗ്യം, സാമൂഹിക, സാമ്പത്തിക മേഖലകൾക്കാണ്​ സർക്കാർ മുൻഗണന നൽകുകയെന്നും സുൽത്താൻ പറഞ്ഞു. വിദ്യാഭ്യാസ മേഖലക്കുള്ള പിന്തുണയും മുൻഗണനാ അടിസ്​ഥാനത്തിൽതന്നെ നടപ്പാക്കും. പ്രതിസന്ധികളും വെല്ലുവിളികളും ഒാരോ രാജ്യത്തിനും തങ്ങളുടെ കഴിവുകൾ കൂടുതൽ പ്രകടമാക്കാനുള്ള അവസരങ്ങളാണ്​ തുറന്നുതരുന്നത്​. നിലവിലെ കോവിഡ്​ പ്രതിസന്ധി നൂതന ആശയങ്ങളിലൂന്നിയ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള വലിയ അവസരമാണ്​ രാജ്യത്തെ സ്വദേശി ജനതക്ക്​ നൽകുന്നത്​. ഡിജിറ്റൽ തലത്തിൽ മു​െമ്പങ്ങുമില്ലാത്ത വിധത്തിലുള്ള വളർച്ച അവർ കൈവരിച്ചുകഴിഞ്ഞതായും സുൽത്താൻ പറഞ്ഞു.

ചെലവുചുരുക്കലുമായി ബന്ധപ്പെട്ട്​ സർക്കാർ കൈക്കൊണ്ട നടപടിക​േളാട്​ ജനങ്ങൾ അനുകൂലമായാണ്​ പ്രതികരിച്ചത്​. സമ്പദ്​ഘടനക്ക്​ ഏറെ വെല്ലുവിളികളുണ്ടെങ്കിലും ധനസന്തുലനം ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതി സമ്പദ്​ഘടനയെ സുരക്ഷിത തീരത്ത്​ എത്തിക്കും.അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സമ്പദ്​ഘടന വികസനത്തി​െൻറ പാതയിലേക്ക്​ തിരികെയെത്തുമെന്നും സുൽത്താൻ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.