ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മുൻഗണന –സുൽത്താൻ ഹൈതം
text_fieldsമസ്കത്ത്: ദേശീയദിനത്തിെൻറ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരീഖ് രാജ്യത്തെ അഭിസംബോധന ചെയ്തു. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അതിെൻറ ഭാഗമായാണ് അമ്പതാം ദേശീയദിനാഘോഷം പരിമിതപ്പെടുത്തിയതെന്നും സുൽത്താൻ പറഞ്ഞു.സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ അറിവും നിപുണതയും വിശ്വസ്തരായ ജനങ്ങളുടെ ത്യാഗമനോഭാവവുംകൊണ്ടാണ് ഒമാൻ മുൻകാലങ്ങളിലെ വെല്ലുവിളികൾ മറികടന്നത്. ഒമാൻ എന്നത് നമുക്കും ഭാവി തലമുറക്കും അഭിമാനവും പ്രൗഢിയും നൽകുന്ന ഒന്നായി തുടരുകതന്നെ ചെയ്യും.
ഒമാെൻറ എല്ലാ ഭാഗങ്ങളിലും ഒാരോ കുടുംബത്തിനും ഒാരോ വ്യക്തികൾക്കും വികസനത്തിെൻറ ഗുണഫലങ്ങൾ എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന് സുൽത്താൻ തെൻറ പ്രസംഗത്തിൽ പറഞ്ഞു.ഇതുവരെ തുടർന്നുവന്ന തത്ത്വങ്ങളും മൂല്യങ്ങളുംതന്നെയാകും രാജ്യത്തിെൻറ ഭാവികാലത്തിനും അടിസ്ഥാനമാവുക. ദേശീയ താൽപര്യങ്ങൾ സംരക്ഷിച്ചുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോവുക. ഒമാൻ വിഷൻ 2040 അടിസ്ഥാനമാക്കിയുള്ള ഭാവി വികസന സ്വപ്നങ്ങളുടെ പ്രധാന അടിസ്ഥാനം ഇതാണെന്നും സുൽത്താൻ ഹൈതം പറഞ്ഞു.
എല്ലാവരുടെയും ഉത്തരവാദിത്തമുള്ള പ്രവർത്തനത്തിലൂടെ മാത്രമേ ഇൗ സ്വപ്നം വിജയത്തിലെത്തൂ. രാജ്യത്തെ പൗരന്മാർ ഒഴിവുകഴിവുകളില്ലാതെ തങ്ങളുടെ ഉത്തരവാദിത്തങ്ങളും കഴിവുകളും ഇൗ ദിശയിൽ വിനിയോഗിക്കേണ്ടതുണ്ട്.ഒമാൻ വിഷൻ 2040െൻറ ഭാഗമായാണ് രാജ്യത്തെ ഭരണതലത്തിലും മന്ത്രിസഭ കൗൺസിലിലും മാറ്റങ്ങൾ വരുത്തിയത്. സർക്കാറിെൻറ പ്രകടനവും മത്സരക്ഷമതയും വർധിപ്പിക്കുകയെന്നതാണ് ഭരണതലത്തിലെ ഇൗ മാറ്റത്തിെൻറ പ്രധാന ലക്ഷ്യം. ഭരണതലത്തിന് ഒപ്പം കണക്കുപരിശോധനയുമായി ബന്ധപ്പെട്ട നടപടികളും നവീകരിക്കുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്. അധികാര വികേന്ദ്രീകരണത്തിനും ഒാരോ ഗവർണറേറ്റുകളുടെയും പ്രത്യേകമുള്ള വികസനം ഉറപ്പുവരുത്തുന്നതിനുമുള്ള നിയമപരമായ ചട്ടക്കൂട് പൂർത്തിയായിവരുകയാണ്.
എണ്ണവിലയിടിവിന് ഒപ്പം കോവിഡ് മൂലവുമുള്ള പ്രതിസന്ധികളെ നേരിടാനും വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നുണ്ട്. രാജ്യത്തെ വിവിധ മേഖലകളിൽ ഇവയുടെ ആഘാതം ബാധിക്കാതിരിക്കാനാണ് ശ്രമം നടത്തുന്നത്.ആരോഗ്യം, സാമൂഹിക, സാമ്പത്തിക മേഖലകൾക്കാണ് സർക്കാർ മുൻഗണന നൽകുകയെന്നും സുൽത്താൻ പറഞ്ഞു. വിദ്യാഭ്യാസ മേഖലക്കുള്ള പിന്തുണയും മുൻഗണനാ അടിസ്ഥാനത്തിൽതന്നെ നടപ്പാക്കും. പ്രതിസന്ധികളും വെല്ലുവിളികളും ഒാരോ രാജ്യത്തിനും തങ്ങളുടെ കഴിവുകൾ കൂടുതൽ പ്രകടമാക്കാനുള്ള അവസരങ്ങളാണ് തുറന്നുതരുന്നത്. നിലവിലെ കോവിഡ് പ്രതിസന്ധി നൂതന ആശയങ്ങളിലൂന്നിയ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള വലിയ അവസരമാണ് രാജ്യത്തെ സ്വദേശി ജനതക്ക് നൽകുന്നത്. ഡിജിറ്റൽ തലത്തിൽ മുെമ്പങ്ങുമില്ലാത്ത വിധത്തിലുള്ള വളർച്ച അവർ കൈവരിച്ചുകഴിഞ്ഞതായും സുൽത്താൻ പറഞ്ഞു.
ചെലവുചുരുക്കലുമായി ബന്ധപ്പെട്ട് സർക്കാർ കൈക്കൊണ്ട നടപടികേളാട് ജനങ്ങൾ അനുകൂലമായാണ് പ്രതികരിച്ചത്. സമ്പദ്ഘടനക്ക് ഏറെ വെല്ലുവിളികളുണ്ടെങ്കിലും ധനസന്തുലനം ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതി സമ്പദ്ഘടനയെ സുരക്ഷിത തീരത്ത് എത്തിക്കും.അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സമ്പദ്ഘടന വികസനത്തിെൻറ പാതയിലേക്ക് തിരികെയെത്തുമെന്നും സുൽത്താൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.