വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള ക്വാ​റ​ൻ​റീ​ൻ വ്യ​വ​സ്​​ഥ: ആ​ശ​യ​ക്കു​ഴ​പ്പ​ം തു​ട​രു​ന്നു

മ​സ്ക​ത്ത്: കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മം മ​ന്ത്രാ​ല​യം ആ​ഗ​സ്​​റ്റ്​ എ​ട്ടു​മു​ത​ൽ ന​ട​പ്പാ​ക്കു​മെ​ന്ന്​ അ​റി​യി​ച്ച പു​തി​യ ക്വാ​റ​ൻ​റീ​ൻ വ്യ​വ​സ്​​ഥ സം​ബ​ന്ധി​ച്ച്​ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ തു​ട​രു​ന്നു. 14 ദി​വ​സ​ത്തെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൈ​ൻ​റ​ൻ ഒ​ഴി​വാ​ക്കാ​ൻ പു​തി​യ വ്യ​വ​സ്ഥ​യി​ലു​ള്ള സൗ​ക​ര്യം പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്. കേ​ര​ള​മൊ​ഴി​കെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലു​മി​പ്പോ​ൾ ഏ​ഴു​ദി​വ​സ​ത്തെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ണ്. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യ​ത്യ​സ്​​ത രീ​തി​യി​ലു​ള്ള ക്വാ​റ​ൻ​റീ​ൻ നി​യ​മ​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തു​സം​ബ​ന്ധ​മാ​യ ഏ​കീ​ക​ര​ണ​മി​ല്ല. 14 ദി​വ​സ​ത്തെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ, ഏ​ഴു​ദി​വ​സ​ത്തെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ, ഏ​ഴു​ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ൻ​റീ​ൻ, 14 ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ൻ​റീ​ൻ, 21 ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​ൻ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ വ്യ​വ​സ്ഥ​ക​ൾ.

നി​ല​വി​ൽ കേ​ര​ള​ത്തി​ൽ പ്ര​വാ​സി​ക​ൾ 28 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​നാ​ണ് അ​നു​ഷ്ഠി​ക്കു​ന്ന​ത്. േക​ന്ദ്ര സ​ർ​ക്കാ​റി‍െൻറ നി​യ​മ​മ​നു​സ​രി​ച്ച് വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ഏ​ഴ് ദി​വ​സ​ത്തെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ സ്വ​ന്തം ചെ​ല​വി​ലും ഏ​ഴു​ദി​വ​സം ക്വാ​റ​ൻ​റീ​നും നി​ർ​ബ​ന്ധ​മാ​ണ്. എ​ന്നാ​ൽ രോ​ഗി​ക​ൾ, കു​ടും​ബ​ത്തി​ൽ മ​ര​ണം സം​ഭ​വി​ച്ച​വ​ർ, ഗു​രു​ത​ര​മാ​യ രോ​ഗ​മു​ള്ള​വ​ർ, പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളു​ള്ള​വ​ർ, 10 വ​യ​സി​ന് താ​ഴെ​യു​ള്ള സ​ന്താ​ന​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് 14 ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്.

ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന് ന​ട​പ്പാ​വു​ന്ന പു​തി​യ ക്വാ​റ​ൻ​റീ​ൻ നി​യ​മ​മ​നു​സ​രി​ച്ച് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ യാ​ത്ര​ക്കാ​ർ (www.newdelhiairport.in) എ​ന്ന പോ​ർ​ട്ട​റി​ൽ യാ​ത്ര​ക്ക് 72 മ​ണി​ക്കു​ർ മു​മ്പ് സെ​ൽ​ഫ് ഡി​ക്ല​റേ​ഷ​ൻ ഫോം ​സ​മ​ർ​പ്പി​ക്ക​ണം. യാ​ത്ര​ക്ക് 96 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റി​െൻറ നെ​ഗ​റ്റി​വ് റി​പ്പോ​ർ​ട്ടും വെ​ബ്സൈ​റ്റി​ൽ അ​പ്​​ലോ​ഡ് ചെ​യ്യ​ണം. അ​തോ​ടൊ​പ്പം കോ​വി​ഡ് നെ​ഗ​റ്റി​വ് റി​പ്പോ​ർ​ട്ട് ഇ​ന്ത്യ​യി​ൽ വി​മാ​ന​മി​റ​ങ്ങു േമ്പാ​ൾ അ​ധി​കൃ​ത​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. ഇ​തോ​ടൊ​പ്പം സെ​ൽ​ഫ് ഡി​ക്ല​റേ​ഷ​ൻ ഫോ​റ​വും സ​മ​ർ​പ്പി​ക്ക​ണം. ഇൗ ​റി​പ്പോ​ർ​ട്ടും േഫാ​റ​വും അ​ത​ത് സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ലും അ​ത​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ വെ​ബ് പോ​ർ​ട്ട​ലു​ക​ളി​ലും അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. ഇ​ത്ത​രം യാ​ത്ര​ക്കാ​രെ​യാ​ണ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക. യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​ന് മു​മ്പും വി​മാ​ന​മി​റ​ങ്ങി​യ ശേ​ഷ​വും തെ​ർ​മ​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യും ഉ​യ​ർ​ന്ന ശ​രീ​ര ഉൗ​ഷ്മാ​വു​ള്ള​വ​രെ െഎെ​സാ​ലേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്യും.

എ​ന്നാ​ൽ, ക്വാ​റ​ൻ​റീ​ൻ സം​ബ​ന്ധ​മാ​യി ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. കേ​ര​ള​ത്തി​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ ഇ​ല്ലാ​ത്ത നി​ല​ക്ക് ര​ജി​സ്േ​ട്ര​ഷ​ൻ അ​ട​ക്കം നി​യ​മ​ങ്ങ​ൾ ബാ​ധ​ക​മാ േണാ ​എ​ന്ന​തും വ്യ​ക്ത​മ​ല്ല. ഏ​തൊ​ക്ക സം​സ്ഥാ​ന​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധ​മാ​യ നി​ല​പാ​ടെ​ടു​ക്കു​ക എ​ന്നും വ്യ​ക്ത​മ​ല്ല. എ​ന്നാ​ൽ, എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി ഒാ​ഫ് ഇ​ന്ത്യ ക്വാ​റ​ൻ​റീ​ൻ നി​യ​മ​ത്തി‍െൻറ ഏ​റ്റ​വും പു​തി​യ പ​തി​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ജൂ​ലൈ 31 ന് ​നി​ല​വി​ൽ വ​ന്ന പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യി​ലെ എ​ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ക്വാ​റ​ൻ​റീ​ൻ നി​യ​മ​ങ്ങ​ൾ കൊ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് വി​ദേ​ശ​ത്തു​നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് 14 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​നാ​ണ് നി​ർ​ദേ​ശി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ​ത്തു​ന്ന​വ​ർ ആ​േ​രാ​ഗ്യ​സേ​തു ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നും കോ​വി​ഡ്19 ജാ​ഗ്ര​ത ആ​പ്പി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. എ​ന്നാ​ൽ, േക​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള 28 ദി​വ​സം ക്വാ​റ​ൻ​റീ​ൻ എ​യ​ർേ​പാ​ർ​ട്ട് അ​തോ​റി​റ്റി ഒാ​ഫ് ഇ​ന്ത്യ​യു​ടെ നി​യ​മ​ത്തി​ലി​ല്ല. മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ലെ ഏ​താ​ണ്ടെ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും 14 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​നാ​ണ് നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​യ​ർ േപാ​ർ​ട്ട് അ​തോ​റി​റ്റി​യു​ടെ പു​തി​യ ക്വാ​റ​ൻ​റീ​ൻ നി​യ​മ​ത്തി​ൽ കേ​ര​ള​ത്തി​ൽ 14 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ മാ​ത്രം നി​ർ​ദേ​ശി​ച്ചി​രി െക്ക 28 ​ദി​വ​സം എ​ന്തി​നാ​ണ് പ്ര​വാ​സി​ക​ളെ ത​ട്ടി​ൻ​പു​റ​ത്തി​രു​ത്തു​ന്ന​ത് എ​ന്ന ചോ​ദ്യ​വും പ്ര​വാ​സി​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

airport......

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.