വിദേശ ഇന്ത്യക്കാർക്കുള്ള ക്വാറൻറീൻ വ്യവസ്ഥ: ആശയക്കുഴപ്പം തുടരുന്നു
text_fieldsമസ്കത്ത്: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമം മന്ത്രാലയം ആഗസ്റ്റ് എട്ടുമുതൽ നടപ്പാക്കുമെന്ന് അറിയിച്ച പുതിയ ക്വാറൻറീൻ വ്യവസ്ഥ സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ തുടരുന്നു. 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൈൻറൻ ഒഴിവാക്കാൻ പുതിയ വ്യവസ്ഥയിലുള്ള സൗകര്യം പ്രവാസി ഇന്ത്യക്കാർക്ക് വലിയ അനുഗ്രഹമാണ്. കേരളമൊഴികെ മിക്ക സംസ്ഥാനങ്ങളിലുമിപ്പോൾ ഏഴുദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത രീതിയിലുള്ള ക്വാറൻറീൻ നിയമങ്ങളാണ് നിലവിലുള്ളത്. ഇതുസംബന്ധമായ ഏകീകരണമില്ല. 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ, ഏഴുദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ, ഏഴുദിവസത്തെ ഹോം ക്വാറൻറീൻ, 14 ദിവസത്തെ ഹോം ക്വാറൻറീൻ, 21 ദിവസം ഹോം ക്വാറൻറീൻ എന്നിങ്ങനെയാണ് നിലവിലെ വ്യവസ്ഥകൾ.
നിലവിൽ കേരളത്തിൽ പ്രവാസികൾ 28 ദിവസത്തെ ക്വാറൻറീനാണ് അനുഷ്ഠിക്കുന്നത്. േകന്ദ്ര സർക്കാറിെൻറ നിയമമനുസരിച്ച് വിദേശത്തുനിന്ന് എത്തുന്ന ഇന്ത്യക്കാർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സ്വന്തം ചെലവിലും ഏഴുദിവസം ക്വാറൻറീനും നിർബന്ധമാണ്. എന്നാൽ രോഗികൾ, കുടുംബത്തിൽ മരണം സംഭവിച്ചവർ, ഗുരുതരമായ രോഗമുള്ളവർ, പ്രായമായ മാതാപിതാക്കളുള്ളവർ, 10 വയസിന് താഴെയുള്ള സന്താനങ്ങളുള്ളവർ എന്നിവർക്ക് 14 ദിവസം ഹോം ക്വാറൻറീൻ നടത്താവുന്നതാണ്.
ആഗസ്റ്റ് എട്ടിന് നടപ്പാവുന്ന പുതിയ ക്വാറൻറീൻ നിയമമനുസരിച്ച് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കണമെങ്കിൽ യാത്രക്കാർ (www.newdelhiairport.in) എന്ന പോർട്ടറിൽ യാത്രക്ക് 72 മണിക്കുർ മുമ്പ് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണം. യാത്രക്ക് 96 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റിെൻറ നെഗറ്റിവ് റിപ്പോർട്ടും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. അതോടൊപ്പം കോവിഡ് നെഗറ്റിവ് റിപ്പോർട്ട് ഇന്ത്യയിൽ വിമാനമിറങ്ങു േമ്പാൾ അധികൃതർക്ക് സമർപ്പിക്കണം. ഇതോടൊപ്പം സെൽഫ് ഡിക്ലറേഷൻ ഫോറവും സമർപ്പിക്കണം. ഇൗ റിപ്പോർട്ടും േഫാറവും അതത് സംസ്ഥാനത്തെ ആരോഗ്യ വിഭാഗത്തിലും അതത് സംസ്ഥാനങ്ങളിലെ വെബ് പോർട്ടലുകളിലും അപ്ലോഡ് ചെയ്യണം. ഇത്തരം യാത്രക്കാരെയാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ നിന്ന് ഒഴിവാക്കുക. യാത്രക്കാരെ വിമാനത്തിൽ കയറുന്നതിന് മുമ്പും വിമാനമിറങ്ങിയ ശേഷവും തെർമൽ പരിശോധനക്ക് വിധേയമാക്കുകയും ഉയർന്ന ശരീര ഉൗഷ്മാവുള്ളവരെ െഎെസാലേഷനിലേക്ക് മാറ്റുകയും ചെയ്യും.
എന്നാൽ, ക്വാറൻറീൻ സംബന്ധമായി ആശയക്കുഴപ്പങ്ങൾ നിലവിലുണ്ട്. കേരളത്തിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഇല്ലാത്ത നിലക്ക് രജിസ്േട്രഷൻ അടക്കം നിയമങ്ങൾ ബാധകമാ േണാ എന്നതും വ്യക്തമല്ല. ഏതൊക്ക സംസ്ഥാനങ്ങളാണ് ഇത് സംബന്ധമായ നിലപാടെടുക്കുക എന്നും വ്യക്തമല്ല. എന്നാൽ, എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ ക്വാറൻറീൻ നിയമത്തിെൻറ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ജൂലൈ 31 ന് നിലവിൽ വന്ന പട്ടികയിൽ ഇന്ത്യയിലെ എലാ സംസ്ഥാനങ്ങളിലെയും ക്വാറൻറീൻ നിയമങ്ങൾ കൊടുത്തിട്ടുണ്ട്. ഇതനുസരിച്ച് വിദേശത്തുനിന്ന് കേരളത്തിലെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറൻറീനാണ് നിർദേശിക്കുന്നത്. കേരളത്തിലെത്തുന്നവർ ആേരാഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണമെന്നും കോവിഡ്19 ജാഗ്രത ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്. എന്നാൽ, േകരളത്തിൽ നിലവിലുള്ള 28 ദിവസം ക്വാറൻറീൻ എയർേപാർട്ട് അതോറിറ്റി ഒാഫ് ഇന്ത്യയുടെ നിയമത്തിലില്ല. മാത്രമല്ല, ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും 14 ദിവസത്തെ ക്വാറൻറീനാണ് നിർദ്ദേശിക്കുന്നത്. എയർ േപാർട്ട് അതോറിറ്റിയുടെ പുതിയ ക്വാറൻറീൻ നിയമത്തിൽ കേരളത്തിൽ 14 ദിവസത്തെ ക്വാറൻറീൻ മാത്രം നിർദേശിച്ചിരി െക്ക 28 ദിവസം എന്തിനാണ് പ്രവാസികളെ തട്ടിൻപുറത്തിരുത്തുന്നത് എന്ന ചോദ്യവും പ്രവാസികൾ ഉയർത്തുന്നുണ്ട്.
airport......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.