മികച്ച സേവനം കാഴ്ചവെച്ചവർക്ക് സുല്‍ത്താന്‍ പ്രഖ്യാപിച്ച മെഡലുകൾ മന്ത്രി സയ്യിദ് തെയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരിഖ്​ സമ്മാനിക്കുന്നു

ആ​ർ.​ഒ.​പി വാ​ർ​ഷി​ക ദി​നം ആ​ച​രി​ച്ചു

മസ്കത്ത്​: റോയൽ ഒമാൻ പൊലീസ്​ വാർഷികദിനം ആചരിച്ചു. നിസ്​വയിമസ്​കത്ത്​: റോയൽ ഒമാൻ പൊലീസ്​ ദിനാചരണത്തോടനുബന്ധിച്ച്​ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിക്ക്​ (സി.ഡി.എ.എ) ജനുവരി എട്ടിന്​ അവധിയായിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. അതേസമയം, സി.ഡി.എയുടെ എല്ലാ സേവനങ്ങളും പതിവുപോലെ ലഭ്യമാകുന്നതാണെന്ന്​ അധികൃതർ വ്യക്തമാക്കി.ലെ സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസസിലെ സൈനിക പരേഡ് ​ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ സാംസ്​കാരിക, കായിക, യുവജനകാര്യ മന്ത്രി സയ്യിദ് തെയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരിഖ്​ അധ്യക്ഷത വഹിച്ചു.

സൈനിക പരേഡില്‍ വിവിധ സേനാവിഭാഗങ്ങള്‍ സാംസ്​കാരിക, കായിക, യുവജനകാര്യ മന്ത്രിക്ക്​ സല്യൂട്ട് നല്‍കി. മികച്ച സേവനം കാഴ്ചവെച്ച റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പ്രഖ്യാപിച്ച മെഡലുകളും മന്ത്രി സയ്യിദ് തെയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരിഖ്​ സമ്മാനിച്ചു.

വാർഷിക ദിനാചരണത്തിന്‍റെ ഭാഗമായി നിസ്​വയിലെ മിലിറ്ററി ​ഗ്രൗണ്ടിൽ നടന്ന പരേഡ്​ സാംസ്​കാരിക, കായിക, യുവജനകാര്യ മന്ത്രി സയ്യിദ് തെയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരിഖ്​ പരിശോധിക്കുന്നു

രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, കമാന്‍ഡേഴ്‌സ്, സുല്‍ത്താന്‍ സായുധസേന, സുരക്ഷ വിഭാഗം മേധാവികള്‍, ആര്‍.ഒ.പി ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു. എല്ലാ വർഷവും ജനുവരി അഞ്ചിനാണ്​ ആർ.ഒ.പിയുടെ വാർഷികദിനം രാജ്യത്ത്​ നടക്കാറ്​. ആര്‍.ഒ.പിയുടെ സാഹസിക പ്രകടനങ്ങളും നടന്നു..

സി.ഡി.എ.എ അവധി എട്ടിന്​

മസ്​കത്ത്​: റോയൽ ഒമാൻ പൊലീസ്​ ദിനാചരണത്തോടനുബന്ധിച്ച്​ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിക്ക്​ (സി.ഡി.എ.എ) ജനുവരി എട്ടിന്​ അവധിയായിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. അതേസമയം, സി.ഡി.എയുടെ എല്ലാ സേവനങ്ങളും പതിവുപോലെ ലഭ്യമാകുന്നതാണെന്ന്​ അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - R.O.P Annual Day was observed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.