മസ്കത്ത്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന ഓൾ ഇന്ത്യ സി.ബി.എസ്.ഇ ഹാൻഡ് ബാൾ ടൂർണമെന്റിൽ റണ്ണർ അപ് ആയ ഇന്ത്യൻ സ്കൂൾ അൽ സീബ് ടീമിലെ അംഗങ്ങളെയും കോച്ചിനെയും കായിക അധ്യാപകരെയും ഇൻകാസ് ഒമാൻ അനുമോദിച്ചു. അൽ ഖുവൈറിലെ ഇന്റർസിറ്റി ഹോട്ടലിൽ നടത്തിയ അനുമോദനച്ചടങ്ങിൽ കുട്ടികൾക്കും കായിക അധ്യാപകർക്കും ഉപഹാരം നൽകി ആദരിച്ചു. ഫൈനലിൽ ഇഞ്ചോടിച്ച് പോരാട്ടത്തിൽ ഉത്തർപ്രദേശ് സ്കൂളിനോട് ഒരു ഗോളിനാണ് സീബ് സ്കൂൾ പരാജയപ്പെട്ടത്.
ഇന്ത്യയിലും വിദേശത്തും നിന്നുമുള്ള സി.ബി.എസ്.ഇ സ്കൂളുകൾ പങ്കെടുത്ത ടൂർണമെന്റിൽ അവിശ്വസനീയ നേട്ടം കൈവരിച്ച സീബ് സ്കൂളിന്റെ പ്രകടനം ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകൾക്കും പ്രചോദനം ആണെന്നും ഇനിയും വലിയ വിജയങ്ങൾ നേടാൻ സാധിക്കട്ടെയെന്നും ഇൻകാസ് ഒമാൻ നേതാക്കൾ ആശംസിച്ചു.
ടീം ക്യാപ്റ്റൻ ജിബിൻ ജിജി, കോച്ച് ടോണി തോമസ്, ടി. ജിതിൻ എന്നിവരടക്കം മുഴുവൻ ടീം അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ജോലിസംബന്ധമായി ഒമാനിൽനിന്നും സൗദി അറേബ്യയിലേക്ക് പോകുന്ന ഇൻകാസ് നേതാവ് റഷീദ് എറണാകുളത്തിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
ഇൻകാസ് നേതാക്കളായ കുമ്പളത്ത് ശങ്കരപ്പിള്ള, എൻ.ഒ. ഉമ്മൻ, എസ്.പി. നായർ, മാത്യു മെഴുവേലി, മണികണ്ഠൻ കോതോട്ട്, നിയാസ് ചെണ്ടയാട്, അഡ്വ. എം.കെ. പ്രസാദ്, സജി ചങ്ങനാശ്ശേരി, റിസ്വിൻ ഹനീഫ്, അജോ കട്ടപ്പന, ജോർജ്ജ് വർഗീസ്, കിഫിൽ ഇക്ബാൽ, തോമസ് മാത്യു, ജിജി, അനു മലമണ്ണേൽ, രാജേഷ്, റഷീദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.