മസ്കത്ത്: ഓഡിറ്റ് ടീമുകളിലും ഒമാനിവത്കരണം ശക്താക്കൊനൊരുങ്ങി അധികൃതർ. അടുത്തവർഷം ജനുവരി മുതൽ സർക്കാർ സ്ഥാപനങ്ങൾ, പൊതു അധികാരികൾ, പൊതു ജോയൻറ് സ്റ്റോക്ക് കമ്പനികൾ എന്നിവയുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന എൻഗേജ്മെൻറ് ടീമുകളിലെ സ്വദേശിവത്കരണ ശതമാനം വിവിധ തലങ്ങളിൽ 50 ശതമാനത്തിൽ കുറയാതെ നിലനിർത്താനും വർധിപ്പിക്കാനും എല്ലാ അക്കൗണ്ടിങ്, ഓഡിറ്റ് സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.
തൊഴിൽ മന്ത്രാലയം അംഗീകരിച്ച സ്വദേശിവത്കരണ ശതമാനം അവരുടെ മറ്റ് ടീമുകളിലും ഉണ്ടായിരിക്കണമെന്ന് ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി (എഫ്.എസ്.എ) പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.