മസ്കത്ത്: സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ചിറകുവിടർത്തി പറക്കുന്ന റൂഥർഫോർഡ് ഒമാനിലിറങ്ങി. ഒറ്റക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന റെക്കോർഡ് സ്വന്തമാക്കാനുള്ള പര്യടനത്തിന്റെ ഭാഗമായാണ് പതിനാറുകാരനായ മാക്ക് റൂഥർഫോർഡ് സുൽത്താനേറ്റിൽ എത്തിയത്. പ്രത്യേകം സജ്ജമാക്കിയ വിമാനത്തെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകിയാണ് അധികൃതർ വരവേറ്റത്.
ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയില്‍നിന്നാണ് മാക്ക് റൂഥര്‍ഫോര്‍ഡ് യാത്ര തുടങ്ങിയത്. 18 വയസ്സുള്ള ട്രാവിസ് ലുഡ്‌ലോയുടെ പേരിലുള്ള ഗിന്നസ് റെക്കോര്‍ഡ് തകർക്കൽ ലക്ഷ്യമിട്ടാണ് യാത്ര. സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ യുവാക്കളെ പ്രചോദിപ്പിക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. യാത്രയുടെ ഭാഗമായി എത്തുന്ന 12ാമത്തെ രാജ്യമാണ് ഒമാൻ. ഇവിടെനിന്ന് യു.എ.ഇയിലേക്ക് തിരിക്കും.
ആഫ്രിക്കന്‍ രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ്, ഏഷ്യ, വടക്കെ അമേരിക്ക, യൂറോപ് തുടങ്ങിയവയാണ് യാത്രയുടെ പരിധിയില്‍ വരുന്ന മറ്റ് സ്ഥലങ്ങള്‍. പൈലറ്റുമാരുടെ കുടുംബത്തില്‍ ജനിച്ച റൂഥര്‍ഫോര്‍ഡ് ഏഴാം വയസ്സിൽ പിതാവിനൊപ്പം വിമാനം ഓടിക്കാന്‍ തുടങ്ങിയതാണ്. 15ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി. ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായ സഹോദരി 19 വയസ്സുള്ള സാറയുടെ പാതയില്‍ തന്നെയാണ് മാക്ക് റൂഥര്‍ഫോര്‍ഡും സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.