മസ്കത്ത്: റൂവി കെ.എം.സി.സി സംഘടിപ്പിച്ച മൂന്നാമത് സീതിഹാജി വിന്നേഴ്സ് ട്രോഫിക്കും അസ്ലം റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ടോപ് ടെന്‍ ബര്‍ക ജേതാക്കളായി. സല്മാന് കുറ്റിക്കോട് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
ഫൈനലില്‍ സി.എച്ച്. കണ്ണപുരത്തെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ടോപ് ടെന്‍ ബര്‍ക പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ മികച്ച താരമായി സി.എച്ച്. കണ്ണപുരത്തിന്റെ ജാബിറിനെയും ഗോള്‍ കീപ്പറായി മഞ്ചേശ്വരം കെ.എം.സി.സി എഫ്.സിയുടെ ആസാദിനെയും തിരഞ്ഞെടുത്തു. ജസീല്‍ ടോപ് ടെന്‍ ആണ് ടോപ്പ് സ്കോറര്‍. മികച്ച ഡിഫന്ററായി റുവൈസ് ടോപ് ടെന്നിനെയും തിരഞ്ഞെടുത്തു. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മഞ്ചേശ്വരം കെ.എം.സി സിയെ പരാജയപ്പെടുത്തി മസ്കത്ത് ഹമ്മേഴ്സ് വിജയികളായി.
വിന്നേഴ്സ് ട്രോഫി ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി പി.ടി.കെ. ഷമീര്‍ മസ്കത്ത് കെ.എം.സി. സി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂരിന്റെ സാന്നിധ്യത്തില്‍ വിജയികള്‍ക്ക് കൈമാറി. റണ്ണേഴ്സ് ട്രോഫി ജന്റ്സ് ഗാരേജ് മാനേജിങ് ഡയറക്ടര്‍ ജംഷീറും മൂന്നാം സ്ഥാനക്കാര്‍ക്ക് ആലുക്കാസ് എക്സ്ചേഞ്ച് നല്കുന്ന ട്രോഫി ഓപറേഷന് മാനേജര്‍ അന്‍സാർ ഷെന്താറും സമ്മാനിച്ചു. ചടങ്ങില്‍ മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ ഷമീര്‍ പാറയില്‍, മുജീബ് കടലുണ്ടി, ഇബ്രാഹിം ഒറ്റപ്പാലം, ടോപ് ടെൻ മാനേജിങ് ഡയറക്ടര്‍ ഹമീദ് ബര്‍ക തുടങ്ങിയവര്‍ പങ്കെടുത്തു. ഫൈസല്‍ വയനാട്, റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, ജനറല്‍ സെക്രട്ടറി അമീര്‍ കാവനൂര്‍, ട്രഷറര്‍ മുഹമ്മദ് വാണിമേല്‍, താജുദ്ദീന് കല്യാശേരി, ഫിറോസ് പരപ്പനങ്ങാടി, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്മാന് ബഷീര്‍ കണ്ണപുരം, കണ്‍വീനര്‍ ശരീഫ് തൃക്കരിപ്പൂര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.