മുണ്ടക്കൈയിലെ തകർന്ന റോഡ്. ഇതിലൂടെയായിരുന്നു കൽപറ്റയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള ബസുകൾ ഓടിയിരുന്നത് (ചിത്രം: പി. സന്ദീപ്)

Wayanad Landslide

സ​ഹാ​യഹ​സ്ത​വു​മാ​യി റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും മ​മ്മൂ​ട്ടി ‌ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽഫെ​യ​റും

മ​സ്ക​ത്ത്: റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും മ​മ്മൂ​ട്ടി ‌ ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽഫെ​യ​റും സം​യു​ക​്ത​മാ​യി വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യ ഹ​സ്ത​വു​മാ​യി കൈ​കോ​ർ​ക്കു​ന്നു.

കേ​ര​ളം ഇ​ന്നു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി ദു​ര​ന്ത​മാ​ണ് വ​യ​നാ​ട്ടി​ൽ ന​ട​ന്ന​ത്. ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ഴ്ച​ക​ളാ​ണ് നാം ​ഓ​രോ​ദി​വ​സ​വും ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ദു​ര​ന്ത​ഭൂ​മി​യി​ൽ ഒ​ന്നും ചെ​യ്യാ​ൻ പ​റ്റു​ന്നി​ല്ലാ​യെ​ന്ന സ​ങ്ക​ട​ത്തി​ലാ​ണ് പ്ര​വാ​സി​ക​ളെ​ല്ലാം. ദു​ര​ന്ത ഭൂ​മി​യി​ൽ ജീ​വ​ൻ മാ​ത്രം തി​രി​ച്ചു കി​ട്ടി​യ​വ​രാ​ണ് നി​ല​വി​ൽ അ​വി​ടെ അ​വ​ശേ​ഷി​ക്കു​ന്ന​ത്. മ​റു​തു​ണി​യോ സ​മ്പാ​ദ്യ​മോ വീ​ടോ ഇ​ല്ലാ​ത്ത​വ​രാ​ണ​വ​ർ.

അ​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്ക​ൽ ന​മ്മു​ടെ ക​ട​മ​യാ​ണെ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഒ​മാ​ൻ മ​മ്മൂ​ട്ടി ഫാ​ൻ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ചേ​ർ​ന്നു​കൊ​ണ്ട് അ​ർ​ഹ​രാ​യ​വ​രു​ടെ കൈ​ക​ളി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാർത്താകു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Ruvi Malayali Association and Mammootty Fans with helping hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.