സലാല: കെ.എം.സി.സി സലാല ഈദ് സംഗമവും കോവിഡ് സേവകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ലുബാൻ പാലസിൽ നടന്ന പരിപാടി ശൈഖ് നായിഫ് അഹമ്മദ് ഷൻഫരി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് നാസർ പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മുജീബ് കാടേരി മുഖ്യപ്രഭാഷണം നിർവഹിച്ചു. കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ, ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ഝാ, വിവിധ കൂട്ടായ്മകളെ പ്രതിനിധാനംചെയ്ത് മോഹൻദാസ് നെല്ലിക്കുന്ന് (യു.ഡി.എഫ്), വഹീദ് ചേന്ദമംഗലൂർ (വെൽഫെയർ ഫോറം സലാല), യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ, വി.പി. അബ്ദുസ്സലാം ഹാജി തുടങ്ങിയവർ സംസാരിച്ചു. കോവിഡ് കാലത്തെ മികച്ച സേവകനുള്ള അവാർഡ് കെ.എസ്. മുഹമ്മദലി ഏറ്റുവാങ്ങി. വിവിധ ഏരിയകളുടെ കോവിഡ് കാല പ്രവർത്തനങ്ങൾക്ക് കെ.എം.സി.സിയുടെ തിരഞ്ഞെടുക്കപ്പെട്ട 80 അംഗങ്ങൾക്ക് അനുമോദന സർട്ടിഫിക്കറ്റ് നൽകി. വിവിധ ആശുപത്രികൾക്കും അവാർഡ് നൽകി.
പിന്നണി ഗായകൻ അൻസാർ ഇസ്മായീൽ, സാബിർ ഉമ്മത്തൂർ എന്നിവർ നയിച്ച ഗാനമേളയും നടന്നു. മലർവാടി ബാലസംഘം അവതരിപ്പിച്ച ഒപ്പനയും അറബിക് ഡാൻസും അരങ്ങേറി. വി.സി. മുനീർ, കാസിം കോക്കൂർ, ഹാഷിം കോട്ടക്കൽ, ഷംസീർ കൊല്ലം, നാസർ കോക്കൂർ, അൻസാർ ചേറോട്, ഫൈസൽ വടകര, അബ്ബാസ് തോട്ടറ, ഷിഹാബ് കാളിക്കാവ്, റഹീം താനാളൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു. നൂറുകണക്കിനാളുകളാണ് പരിപാടിയിൽ സംബന്ധിച്ചത്.
കെ.എം.സി.സി സലാല ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷബീർ കാലടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.