മസ്കത്ത്: ടൂർ ഓഫ് സലാലയുടെ നാലാം പതിപ്പിനോടനുബന്ധിച്ച് നടത്തിയ സലാല മൗണ്ടൻ ബൈക്ക് റേസിൽ ഒമാനി സൈക്ലിസ്റ്റ് ഷബീബ് അൽ ബലൂഷി ജേതാവായി. ഒമാൻ സൈക്ലിങ് ഫെഡറേഷന്റെയും സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ദോഫാർ മുനിസിപ്പാലിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ജനറൽ വിഭാഗത്തിൽ ഒമാനി താരങ്ങളായ ഷഹാബ് അൽ ഖംഷൂയി രണ്ടും ഹിലാൽ അൽ ഷാഹുമി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
23 വയസ്സിന് താഴെയുള്ള യൂത്ത് വിഭാഗത്തിൽ ഒമാനി സൈക്ലിസ്റ്റ് മുൻദിർ അൽ ഹസനി ഒന്നാം സ്ഥാനം നേടി. ഒമാനി സൈക്ലിസ്റ്റ് യഹ്യ അൽ ഖാസിമി രണ്ടും കുവൈത്ത് സൈക്ലിസ്റ്റ് മുഹമ്മദ് ഹസൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി. വനിതാ വിഭാഗത്തിൽ ഫിലിപ്പീൻസിൽ നിന്നുള്ള മേരി ഗ്രേസ് ജേതാവായി. ബ്രിട്ടീഷുകാരി എമ്മ ഫോണ്ടൻ രണ്ടും ഒമാന്റെ അമീറ അൽ ഉബൈദാനി മൂന്നാം സ്ഥാനവും നേടി.
40ന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ബ്രിട്ടീഷ് താരം ടിം ഫോണ്ടെയ്ൻ ഒന്നും ഒമാനി താരങ്ങളായ ലബീബ് അൽ ലവതി രണ്ടും മൻസൂർ അൽ മഹ്റൂഖി മൂന്നും സ്ഥാനങ്ങൾ നേടി. ഒമാനിൽനിന്നും പുറത്തുനിന്നുമായി നിരവധി താരങ്ങളാണ് മത്സരത്തിൽ പങ്കാളികളായത്. ഒമാൻ സൈക്ലിങ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ഖലീഫ ബിൻ ഖാമിസ് അൽ ജാബ്രി സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.