Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​വേ​ശം വി​ത​റി സ​ലാ​ല...

ആ​വേ​ശം വി​ത​റി സ​ലാ​ല മൗ​ണ്ട​ൻ ബൈ​ക്ക് റേ​സി​ന് സ​മാ​പ​നം

text_fields
bookmark_border
Salalah Mountain  bike race
cancel

മ​സ്ക​ത്ത്: ടൂ​ർ ഓ​ഫ് സ​ലാ​ല​യു​ടെ നാ​ലാം പ​തി​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സ​ലാ​ല മൗ​ണ്ട​ൻ ബൈ​ക്ക് റേ​സി​ൽ ഒ​മാ​നി സൈ​ക്ലി​സ്റ്റ് ഷ​ബീ​ബ് അ​ൽ ബ​ലൂ​ഷി ജേ​താ​വാ​യി. ഒ​മാ​ൻ സൈ​ക്ലി​ങ് ഫെ​ഡ​റേ​ഷ​ന്റെ​യും സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഒ​മാ​നി താ​ര​ങ്ങ​ളാ​യ ഷ​ഹാ​ബ് അ​ൽ ഖം​ഷൂ​യി ര​ണ്ടും ഹി​ലാ​ൽ അ​ൽ ഷാ​ഹു​മി മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

23 വ​യ​സ്സി​ന് താ​ഴെ​യു​ള്ള യൂ​ത്ത് വി​ഭാ​ഗ​ത്തി​ൽ ഒ​മാ​നി സൈ​ക്ലി​സ്റ്റ് മു​ൻ​ദി​ർ അ​ൽ ഹ​സ​നി ഒ​ന്നാം സ്ഥാ​നം നേ​ടി. ഒ​മാ​നി സൈ​ക്ലി​സ്റ്റ് യ​ഹ്‌​യ അ​ൽ ഖാ​സി​മി ര​ണ്ടും കു​വൈ​ത്ത് സൈ​ക്ലി​സ്റ്റ് മു​ഹ​മ്മ​ദ് ഹ​സ​ൻ മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഫി​ലി​പ്പീ​ൻ​സി​ൽ നി​ന്നു​ള്ള മേ​രി ഗ്രേ​സ് ജേ​താ​വാ​യി. ബ്രി​ട്ടീ​ഷു​കാ​രി എ​മ്മ ഫോ​ണ്ട​ൻ ര​ണ്ടും ഒ​മാ​ന്റെ അ​മീ​റ അ​ൽ ഉ​ബൈ​ദാ​നി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

40ന് ​മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ബ്രി​ട്ടീ​ഷ് താ​രം ടിം ​ഫോ​ണ്ടെ​യ്ൻ ഒ​ന്നും ഒ​മാ​നി താ​ര​ങ്ങ​ളാ​യ ല​ബീ​ബ് അ​ൽ ല​വ​തി ര​ണ്ടും മ​ൻ​സൂ​ർ അ​ൽ മ​ഹ്റൂ​ഖി മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഒ​മാ​നി​ൽ​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ഒ​മാ​ൻ സൈ​ക്ലി​ങ് ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ഖ​ലീ​ഫ ബി​ൻ ഖാ​മി​സ് അ​ൽ ജാ​ബ്രി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsSalalah Mountain bike race
News Summary - Salalah Mountain bike race
Next Story