അപ്രതീക്ഷിത മഴയിൽ കുതിർന്ന്​ സലാല; വിവിധ ഇടങ്ങളിൽ 73 മില്ലീമീറ്ററോളം മഴ ലഭിച്ചു

മസ്കത്ത്​: അപ്രതീക്ഷിതമായെത്തിയ മഴയിൽ കുതിർന്ന്​ ദോഫാർ ഗവർണറേറ്റ്​. വെള്ളിയാഴ്ച വൈകീട്ടാണ്​ സലാലയടക്കമുള്ള വിവിധ പ്രശേദങ്ങളിൽ കനത്ത മഴ ലഭിച്ചത്​. ശക്​തമായ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ്​ മഴ കോരിചൊരിഞ്ഞത്​.

അനിഷ്​ട സംഭവങ്ങളൊന്നും എവിടെനിന്നും റി​പ്പോർട്ട്​ ചെയ്തിട്ടില്ല. റോഡുകളിൽ വെള്ള​ക്കെട്ട്​ രൂപപ്പെട്ട്​ നേരീയ തോതിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. റോയൽ ഒമാൻ പൊലീസ്​ ഗതാഗതം നിയ​ന്ത്രിച്ചു. വിവിധ ഇടങ്ങളിൽ വെള്ളിയാഴ്ച 73 മില്ലീമീറ്ററോളം മഴ ലഭിച്ചതായാണ്​ കണക്കാക്കുനന്നത്​. മഴ കിട്ടിയ സ്​ഥലങ്ങളിലെല്ലാം താപ നിലയിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ട്​.

അതേസമയം, ദോഫാറിന്റെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്​ച പെയ്ത മഴയെക്കുറിച്ച് മുൻകൂർ മുന്നറിയിപ്പ് നൽകാത്തതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി ഒമാൻ കാലാവസ്ഥാ വിഭാഗം ജനറൽ ഡയറക്ടർ അബ്ദുല്ല അൽ ഖദൂരി പറഞ്ഞു. പൊതുവേ, ഇത്രയും കനത്തതും ശക്തവുമായ മഴയുടെ സൂചനകളൊന്നും ഉണ്ടായിരുന്നില്ല, പ്രത്യേകിച്ച് വ്യാഴാഴ്ച ന്യൂനമർദ്ദം അവസാനിച്ചതിനാൽ. പൗരന്മാരിൽ നിന്ന് ഞങ്ങൾക്ക് വന്ന എല്ലാ അഭിപ്രായങ്ങളും കണക്കിലെടുത്ത്​ കൂടുതൽ മികച്ച പ്രവർത്തനങ്ങളുമായി മു​ന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Salalah soaked in unexpected rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.