പി​ടി​ച്ചെ​ടു​ത്ത പു​ക​യി​ല 

നിരോധിത പുകയില വിൽപന; 1000 റിയാൽ പിഴചുമത്തി

മസ്കത്ത്: നിരോധിത പുകയില ഉൽപനങ്ങൾ വിൽപന നടത്തിയതിന് വിദേശിയെ അറസ്റ്റ് ചെയ്തതായി ഉപഭോക്തൃസംരക്ഷണ സമിതി (സി.പി.എ) അറിയിച്ചു. ഇയാളിൽനിന്ന് 1000 റിയാൽ പിഴചുമത്തുകയും ചെയ്തു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ വിലാലത്തിലാണ് സംഭവം. ചവച്ചരക്കുന്ന രീതിയിലുള്ള പുകയില ഉൽപന്നങ്ങളായിരുന്നു ഇദ്ദേഹം വിറ്റിരുന്നത്. പൊതു സമൂഹത്തിന്‍റെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് സി.പി.എ അറിയിച്ചു.

സൂർ വിലായത്തിലെ കടകളിലും മാർക്കറ്റുകളിലും ജുഡീഷ്യൽ കൺട്രോൾ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് താമസ സ്ഥലത്ത്നിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടുന്നത്. ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്തുകയാണെങ്കിൽ വിവരങ്ങൾ അറിയിക്കണമെന്ന് സി.പി.എ പ്രസ്താവനയിൽ അറിയിച്ചു. 

Tags:    
News Summary - Sale of banned tobacco; A fine of 1000 riyals was imposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT