മസ്കത്ത്: ഒാക്സ്ഫഡ് ആസ്ട്രസെനക കോവിഡ് വാക്സിനേഷനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിൽ ഏഴിടത്താണ് വാക്സിൻ ലഭ്യമാവുക. മസ്കത്ത് ഗവർണറേറ്റിൽ റൂവി ഹെൽത്ത് സെൻറർ, മസ്കത്ത് ഹെൽത്ത് സെൻറർ, ബോഷർ ഹെൽത്ത് സെൻറർ, അൽ ഖുവൈർ നോർത്ത് ഹെൽത്ത് സെൻറർ, സീബിലെ ഹയ് അൽ ജമാ ഹെൽത്ത് സെൻറർ, അസൈബ ഹെൽത്ത് സെൻറർ, അൽ വതയ്യ ഹെൽത്ത് സെൻറർ എന്നിവിടങ്ങളിലാണ് വാക്സിൻ ലഭിക്കുക. അസൈബയും അൽ വതയ്യയും ഒഴിച്ചുള്ള സ്ഥലങ്ങളിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഏഴരമുതൽ രാത്രി എട്ടരവരെ വാക്സിൻ സ്വീകരിക്കാം.
അവധി ദിവസങ്ങളിൽ രാവിലെ ഒമ്പതര മുതൽ വൈകീട്ട് മൂന്നര വരെയാണ് വാക്സിനേഷൻ. അസൈബ, അൽ വതയ്യ എന്നിവിടങ്ങളിൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴര മുതൽ ഉച്ചക്ക് രണ്ടുവരെയാണ് വാക്സിനേഷൻ നടക്കുക. 65 വയസ്സിന് മുകളിൽ പ്രായമുള്ള സ്വദേശികൾക്കും വിദേശികൾക്കും ഇൗ ഘട്ടത്തിൽ വാക്സിൻ എടുക്കാവുന്നതാണ്. ആരോഗ്യവാന്മാരാണോ, ഗുരുതര രോഗബാധിതരാണോ തുടങ്ങിയ വേർതിരിവുകളില്ലാതെ വാക്സിൻ ലഭിക്കുന്നതാണ്. ഫൈസർ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസായി ആസ്ട്രസെനക സ്വീകരിക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.