ശ​ബാ​ബ്​ ഒ​മാ​ൻ ര​ണ്ട്​ നാ​വി​ക ക​പ്പ​ൽ സ്വീ​ഡ​നി​ലെ ഗോ​ഥ​ൻ​ബ​ർ​ഗ് തു​റ​മു​ഖ​ത്തെ​ത്തി​യ​പ്പോ​ൾ 

ശബാബ് ഒമാൻ രണ്ട് ഗോഥൻബർഗ് തുറമുഖത്തെത്തി

മസ്കത്ത്: സമാധാനത്തിന്‍റെ സന്ദേശവുമായി ശബാബ് ഒമാൻ രണ്ട് നാവിക കപ്പൽ സ്വീഡനിലെ ഗോഥൻബർഗ് തുറമുഖത്തെത്തിയതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. ജർമൻ തുറമുഖമായ കീലിൽനിന്നെത്തിയ കപ്പലിന് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. മൂന്നു ദിവസത്തോളം ഇവിടെ നങ്കൂരമിടും. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്കും മറ്റും സന്ദർശിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സുൽത്താനേറ്റിന്‍റെ ചരിത്രവും പൈതൃകവും വിശദീകരിക്കുന്ന കപ്പലിലെ ഫോട്ടോ പ്രദർദശനം സന്ദർശകരെ ആകർശിക്കുന്ന ഘടകങ്ങളിലൊന്നാണ്. ജർമനിയിലെ 'കീൽ മാരിടൈം വീക്ക് 2022'ൽ പങ്കെുടുത്തതിന് ശേഷമാണ് ശബാബ് ഒമാൻ രണ്ട് സീഡനിലെത്തിയത്. 'ഒമാൻ, സമാധാനത്തിന്‍റെ ഭൂമിക' എന്ന തലക്കെട്ടിൽ യൂറോപ്യൻ ഉപഭൂഖണ്ഡത്തിലേക്ക് നടത്തുന്ന യാത്ര ഏപ്രിൽ11ന് സുൽത്താനേറ്റിൽൽനിന്നാണ് ആരംഭിച്ചത്. ഇതിനകം 7,500ൽ അധികം നോട്ടിക്കല്‍ മൈലാണ് കപ്പൽ താണ്ടിയിരിക്കുന്നത്.

രാജ്യത്തിന്‍റെ നാവിക ചരിത്രവും പുരാതന പൈതൃകങ്ങളും പരിചയപ്പെടുത്തി സുൽത്താനേറ്റും ലോകത്തിലെ വിവിധ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം വിപുലപ്പെടുത്തുന്നതിനുള്ള സന്ദേശം നൽകാനാണ് കപ്പൽ യാത്രയിലൂടെ ശ്രമിക്കുന്നത്. യാത്രയുടെ ഭാഗമായി ഗ്രീസിലെ ഹെറാക്ലിയോൺ തുറമുഖം, ഇറ്റലിയിലെ കാറ്റാനിയ, സിറാക്കൂസ, സ്പെയിനിലെ ഈവിസ, ഇബിസ, ക്രൊയേഷ്യയിലെ ഡുബ്രോവ്നിക്, ഇംഗ്ലണ്ടിലെ വെസ്റ്റ് ഇന്ത്യൻ ഡോക്സ് തുറമുഖങ്ങളിലും കപ്പൽ എത്തിയിരുന്നു.

വിവിധ സ്ഥലങ്ങളിൽ നങ്കൂരമിടുന്ന കപ്പൽ കാണാനും യാത്രയെപറ്റി അറിയാനുമായി നിരവധി പേരാണ് എത്തുന്നത്. ലോക സഞ്ചാരത്തിന്‍റെ ഭാഗമായി 18 രാജ്യങ്ങളിലെ 30 തുറമുഖങ്ങൾ സന്ദർശിക്കും. കഴിഞ്ഞ വർഷം നവംബർ ഏഴിന് സൗഹൃദത്തിന്‍റെ സന്ദേശവുമായി 'ശബാബ് ഒമാൻ രണ്ട്' ഒമാൻ നവിക കപ്പൽ ജി.സി.സി രാജ്യങ്ങളിേലക്കും പര്യടനം നടത്തിയിരുന്നു.

Tags:    
News Summary - Shabab Oman Two arrived at the port of Gothenburg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT