മസ്കത്ത്: സുഹാർ അലൂമിനിയവും ഒ.ക്യു കമ്പനീസും ചേർന്ന് സുഹാറിൽ നിർമിക്കുന്ന അൽ ഖു റം പാർക്ക് വികസന പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. ഷിനാസ് വാലി ശൈഖ് ഖലീഫ ബിൻ ഹിലാൽ അൽ അലവിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. രണ്ട് ലക്ഷം റിയാൽ ചെലവിട്ടാണ് പദ്ധതി യാഥാർഥ്യമാക്കുക.
സുഹാർ അലൂമിനിയത്തിെൻറ സാമൂഹിക വികസന വിഭാഗമായ ജുസൂർ ഫൗണ്ടേഷൻ, ഒ.ക്യു, വാലെ ഒമാൻ എന്നിവ റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയത്തിെൻറ പങ്കാളിത്തത്തോടെയാണ് പദ്ധതി പൂർത്തീകരിക്കുക. മൂന്ന് കിലോമീറ്റർ നടപ്പാത, ആംഫി തിയറ്റർ, പക്ഷികളെ നിരീക്ഷണ ടവർ, കോഫിഷോപ്, ഭക്ഷണശാലകൾ, പ്രവേശന കവാടം, ശുചിമുറികൾ, കളിസ്ഥലം തുടങ്ങിയവ ഇവിടെയുണ്ടാകും. സമീപത്തെ കണ്ടൽപ്രദേശത്തിലേക്ക് പോകാൻ ഉരുക്കുപാലവും നിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.