മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പി.കെ. അബ്ദുല്ല മെമ്മോറിയൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ റൂവി കെ.എം.സി.സി ടീം ജേതാക്കളായി. അൽഖൂദ് കെ.എം.സി.സി റണ്ണേഴ്സ് അപ്പായി.
മസ്കത്തിലെ വിവിധ കെ.എം.സി.സി ഏരിയ കമ്മിറ്റികളിൽനിന്നുള്ള ടീമുകളാണ് അൽഖൂദ് മിഡിലീസ്റ്റ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ മത്സരിച്ചത്. അൽസലാമ പോളിക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ. റഷീദ് അലി, മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ റഹീം വറ്റലൂർ, എ.കെ.കെ. തങ്ങൾ, ഇബ്രാഹിം ഒറ്റപ്പാലം, എം.ടി. അബൂബക്കർ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
പി.കെ. അബ്ദുല്ല മെമ്മോറിയൽ വിന്നേഴ്സ് ട്രോഫി റൂവി കെ.എം.സി.സി ടീമംഗങ്ങളായ സകരിയക്കും ദുൽകിഫ്ലിക്കും ഫാസിൽ മുസ്തഫ (ജിദ്ദ) സമ്മാനിച്ചു. റണ്ണേഴ്സ്അപ്പായ അൽഖൂദ് കെ.എം.സി.സി ടീമംഗങ്ങളായ ഷാസിനും മുഹമ്മദ് അശ്റഫിനുമുള്ള ട്രോഫി അബ്ദുൽ ഹമീദ് പേരാമ്പ്രയും കൈമാറി. വിജയികൾക്കുള്ള കാഷ് അവാർഡ് ഷാജഹാൻ തായാട്ടും റണ്ണേഴ്സ്അപ്പിനുള്ള കാഷ് അവാർഡ് നാസർ കമ്മനയും ഹാഷിർ സീബും സമ്മാനിച്ചു. കോഓഡിനേറ്റർ എൻ.എ.എം ഫാറൂഖ് സ്വാഗതവും ടി.പി. മുനീർ നന്ദിയും പറഞ്ഞു.
സി.വി.എം. ബാവ വേങ്ങര, ഫൈസൽ മുണ്ടൂർ, ജാബിർ മയ്യിൽ, അബ്ദുൽ ഹക്കീം പാവറട്ടി, ഇക്ബാൽ കുനിയിൽ, വി.എം. അബ്ദുൽ സമദ്, അഷ്റഫ് ആണ്ടാണ്ടിയിൽ, സി.പി. ഫൈസൽ ശഹദാബ് തളിപ്പറമ്പ്, ഇജാസ്, ഗഫൂർ മുക്കം, ഫൈസൽ ആലുവ, ഇർഷാദ് കട്ടിപ്പാറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.