മസ്കത്ത് : എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷനൽ കമ്മിറ്റി റൂവി ഗോൾഡൻ തുലിപ് ഹോട്ടലിൽ സംഘടിപ്പിച്ച ഇഷ്ഖ് മജ്ലിസിലേക്ക് ഒഴുകിയത് ആയിരങ്ങൾ. എസ്.കെ.എസ്.എസ്.എഫ് നാഷനൽ ചെയർമാൻ സയ്യിദ് ശംസുദ്ദീൻ അൽ ഹൈദ്രോസി സുഹാർ ഉദ്ഘടാനം ചെയ്തു. മസ്കത്ത് റെയ്ഞ്ച് ട്രഷറർ മുഹമ്മദലി ഫൈസി പ്രാർഥന നടത്തി. ഒമാൻ എസ്.ഐ.സി പ്രസിഡന്റ് അൻവർ ഹാജി അധ്യക്ഷതവഹിച്ചു. ഖാജാ ഹുസൈൻ ദാരിമിയുടെ ഹൃദ്യമായ ആലാപനം ബഷീർ ഫൈസി ദേശമംഗലം നേതൃത്വം നൽകിയ ഇശ്ഖ് മജ് ലിസിന്റെ മാറ്റുകൂട്ടി. മോയിൻ ഫൈസി, ശറഫുദ്ദീൻ, സഹദ് സലീം എന്നിവർ ഇശൽ നിലാവിന് നേതൃത്വം നൽകി.
കൊൽക്കത്തയിൽ നടക്കുന്ന എസ്.കെ.എസ്.എസ് എഫ് നാഷനൽ കോൺഫറൻസിന് ഒമാൻ നാഷനൽ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇശ്ഖ് മജ് ലിസിൽ പങ്കെടുത്തവരിൽനിന്ന് നറുക്കെടുപ്പിലൂടെ അൻസാരി ട്രാവൽസ് സ്പോർൺസർ ചെയ്ത ഉംറക്ക് നസീമ ബൗഷർ അർഹയായി. സ്റ്റാറ്റസ് വ്യൂ മത്സര വിജയിയായ നഫീസ കൂത്തുപറമ്പിന് സ്മാർട്ട് ഫോൺ നൽകി. റബീഉൽ അവ്വൽ ഒന്ന് മുതൽ 20 വരെ മുസ്തഫ നിസാമിയുടെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ വിജയികളായ നസീറ സീബ്, മുഹമ്മദ് ഇബ്നു ഇമ്രാൻ സിനാവ്, ഇഹ്സാന ബിദിയ എന്നിവർക്ക് മുസ്തഫ ചെങ്ങളായി സ്പോൺസർ ചെയ്ത സമ്മാനങ്ങൾ നൽകി.
പരിപാടിയിൽ രാഷ്ട്രീയ-മത- സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. എസ്.ഐ.സി. സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഹാജി ബൗഷർ, മസ്കത്ത് കെ.എം.സി.സി സെക്രട്ടറി അശ്റഫ് കിണവക്കൽ, ഹാഫിള് അബൂബക്കർ സിദ്ധീഖ് മൗലവി, ശൈഖ് അബ്ദു റഹ്മാൻ മൗലവി, കെ.എൻ.എസ് മൗലവി, ജമാൽ ഹമദാനി, റിയാസ്, ഷബീർ, താജുദ്ദീൻ, നൗഷിൻ, ഹാഷിം ഫൈസി, ഇർഷാദ്, സിദ്ദീഖ് എ.പി, ഫൈസൽ, ശിഹാബ് സൂർ, സഈദ് അലി ദാരിമി, അബ്ദുല്ല യമാനി, സുനീർ ഫൈസി, സക്കറിയ സീബ്, അബ്ദുൽ ശുകൂർ സഹം എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ് സക്കീർ ഹുസൈൻ ഫൈസി സ്വാഗതവും ട്രഷറർ അഹമ്മദ് ഷെരീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.