സാ​മൂ​ഹി​ക സു​ര​ക്ഷ: ക​ഴി​ഞ്ഞ​വ​ർ​ഷം ന​ൽ​കി​യ​ത്​ 10.75 കോ​ടി റി​യാ​ൽ

മ​സ്ക​ത്ത്​: ക​ഴി​ഞ്ഞ​വ​ർ​ഷം സാ​മൂ​ഹി​ക സു​ര​ക്ഷ മേ​ഖ​ല​ക്ക് 10, 75, 46,810​ റി​യാ​ലാ​ണ്​ ന​ൽ​കി​യ​തെ​ന്ന്​ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.​ സാ​മൂ​ഹി​ക സു​ര​ക്ഷ മേ​ഖ​ല​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മാ​സ​ത്തി​ൽ 76,81,915 റി​യാ​ലും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

അ​നാ​ഥ​ർ, വി​ധ​വ​ക​ൾ, വ​യോ​ധി​ക​ർ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ൾ, വി​വാ​ഹ​മോ​ചി​ത​രാ​യ സ്ത്രീ​ക​ൾ, അ​വി​വാ​ഹി​ത​രാ​യ പെ​ൺ​കു​ട്ടി​ക​ൾ, വി​ക​ലാം​ഗ​ർ, ത​ട​വു​കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​രാ​ണ്​ സാ​മൂ​ഹി​ക സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. വ​യോ​ജ​ന വി​ഭാ​ഗ​ത്തി​ൽ 30,233 ആ​ളു​ക​ൾ​ക്കാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​തി​മാ​സം ആ​കെ 33,29,843 റി​യാ​ലാ​ണ്​ ന​ൽ​കി​യ​ത്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 21,555 ആ​ളു​ക​ൾ​ക്ക് 24,20,81റി​യാ​ലും ന​ൽ​കി. വി​വാ​ഹ​മോ​ചി​ത​രാ​യ 11,439 സ്​​ത്രീ​ക​ൾ​ക്ക്​ 92,059 റി​യാ​ലും വി​ത​ര​ണം ചെ​യ്തു. 3,492 വി​ധ​വ​ക​ൾ​ക്ക് പ്ര​തി​മാ​സം 4,29,172 റി​യാ​ലും 3,396 അ​വി​വാ​ഹി​ത​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് 2,91,378 റി​യാ​ലും ന​ൽ​കി.

2,47,459 റി​യാ​ൽ​ 2,300 അ​നാ​ഥ​ർ​ക്കാ​ണ്​ വി​ത​ര​ണം ചെ​യ്ത​ത്. 169 ത​ട​വു​കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ 26,260 റി​യാ​ലും​ ​പ്ര​തി​മാ​സം കൊ​ടു​ത്തു. 2,47,459 റി​യാ​ൽ​ 35 ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ആ​ളു​ക​ൾ​ക്കും ന​ൽ​കി.

സാ​മൂ​ഹി​ക സം​ര​ക്ഷ​ണ​ത്തി​ന് ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ക, സാ​മൂ​ഹി​ക ഐ​ക്യ​ദാ​ർ​ഢ്യം ശ​ക്തി​പ്പെ​ടു​ത്തു​ക, ക​മ്യൂ​ണി​റ്റി പ​ങ്കാ​ളി​ത്തം സ​ജീ​വ​മാ​ക്കു​ക, ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള വി​ഭ​വ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​യ​ർ​ത്തു​ക എ​ന്നി​വ​യി​ലൂ​ടെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ർ​ത്തി​ച്ചു.

റ​മ​ദാ​നി​ൽ സാ​മൂ​ഹി​ക സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ധി​ക ശ​മ്പ​ളം ന​ൽ​കാ​നും ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും ഉ​യ​ർ​ന്ന വി​ല​യു​ടെ ആ​ഘാ​തം ല​ഘൂ​ക​രി​ക്കാ​നും സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്​ ക​ഴി​ഞ്ഞ​യാ​ഴ്ച ന​ൽ​കി​യ നി​ർ​ദേ​ശ​ത്തെ മ​ന്ത്രാ​ല​യം പ്ര​ശം​സി​ച്ചു.

Tags:    
News Summary - Social Security: Rs 10.75 crore was paid last year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.