സൂർ: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സൂര് ഘടകം ഒമാന്‍ ആരോഗ്യമന്ത്രാലയത്തിെൻറ സഹകരണത്തോ ടെ സംഘടിപ്പിക്കുന്ന ആറാമത് സൗജന്യ മെഡിക്കല്‍ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലു മുതൽ സൂര് നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ക്യാമ്പില്‍ സൂര് സര്‍ക്കാര്‍ ആശുപത്രിയിലെയും സൂറിലെ മറ്റു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെയും വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും. ജനറല്‍ മെഡിസിന്, ശിശുരോഗ വിഭാഗം, നേത്ര പരിചരണ വിഭാഗം, ഹൃദയാരോഗ്യം, എല്ലുരോഗ വിഭാഗം, സ്ത്രീരോഗ വിഭാഗം, ദന്തരോഗ വിഭാഗം, ഇ.എൻ.ടി, സർജറി വിഭാഗം എന്നിവക്കുപുറമെ ഇ.സി.ജി, സ്കാനിങ്, ഹീമോഗ്ലോബിന്‍ പരിശോധന, പ്രമേഹ നിർണയ, രക്തസമ്മർദ പരിശോധന എന്നീ സൗകര്യങ്ങളും ക്യാമ്പിൽ ലഭ്യമായിരിക്കും. ക്യാമ്പിെൻറ സൗകര്യം പരമാവധി പേര് ഉപയോഗപ്പെടുത്തണമെന്ന് സോഷ്യല്‍ ക്ലബ് പ്രസിഡൻറ് ഡോക്ടര്‍ രഘുനന്ദനന് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 99734880, 99387665, 96591870.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.