കുട്ടികളുടെ വാക്സിനേഷൻ വെല്ലുവിളികൾ നിറഞ്ഞതെന്ന് പഠനം

മസ്കത്ത്: കുട്ടികളുടെ പൂർണമായ വാക്സിനേഷനും മുതിർന്നവരിൽ ബൂസ്റ്റർ വാക്സിൻ വ്യാപകമാക്കലും കോവിഡി‍െൻറ വിവിധ വകഭേദങ്ങളുണ്ടാക്കുന്ന ദുഷ്യവശങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് പഠനം. കുട്ടികളിൽ വാക്സിനേഷൻ നടപ്പാക്കുന്നത് മുതിർന്നവരിൽ നടത്തുന്നതിനെക്കാൾ കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് ഒമാൻ മെഡിക്കൽ ജേണലിൽ പറയുന്നു. കുട്ടികളിൽ വാക്സിനേഷൻ നടപ്പാക്കുന്നതിന് ബന്ധപ്പെട്ടവരുടെയെല്ലാം സഹായവും മുന്നൊരുക്കവും ആവശ്യമാണ്.

വാക്സിനേഷൻ നടപ്പാക്കുമ്പോൾ ഉടലെടുക്കാൻ സാധ്യതയുള്ള വെല്ലുവിളികൾ നേരിടാനും സജ്ജമാവേണ്ടതുണ്ട്. പൊതുജനങ്ങളുടെ ക്രിയാത്മകമായ സ്വീകാര്യതയും ഉറപ്പാക്കണം. ആരോഗ്യ വിദഗ്ധരായ സലാഹ് അൽ അവൈദി, ഫയാൽ ഖാമിസ്, തംറ അൽ ഗാഫ്രി എന്നിവരാണ് പഠന സംഘത്തിലുണ്ടായിരുന്നത്. ദേശീയതലത്തിൽ കുട്ടികളിലെ വാക്സിനേഷൻ നടപ്പാക്കുമ്പോൾ രക്ഷിതാക്കൾ, പൊതുജനങ്ങൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ആത്മവിശ്വാസം നേടിയെടുക്കേണ്ടതുണ്ടെന്നും പഠനത്തിൽ പറയുന്നു.

കഴിഞ്ഞ വർഷം നടപ്പാക്കിയ വാക്സിനേഷൻ പദ്ധതി രോഗം പകരുന്നതിന് തടയിടാനും ആശുപത്രിവാസവും നിരവധി പേരുടെ ജീവൻ രക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. വാക്സിനേഷൻ നടപ്പാക്കുന്നവർക്ക് ആവശ്യമായ നയ രൂപരേഖയുണ്ടാക്കാൻ പഠനം സഹായകമാവും. എല്ലാ കുട്ടികളിലും വാക്സിനേഷൻ നടപ്പാക്കുന്നതിനാവശ്യമായ വിദ്യാഭ്യാസ ബോധവത്കരണവും ആവശ്യമണ്. രാജ്യത്ത് 12 മുതൽ 18 വരെ വയസ്സുള്ളവർക്കുള്ള വാക്സിനേഷൻ കാമ്പയിൻ കഴിഞ്ഞ ആഗസ്റ്റിൽ ആരംഭിച്ചിരുന്നു.

Tags:    
News Summary - Studies show that vaccination of children is fraught with challenges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.