സൊഹാർ: കലാലയം സാംസ്കാരിക വേദി 14ാമത് എഡിഷൻ സുഹാർ സോൺ സാഹിത്യോത്സവിൽ സഹം യൂനിറ്റ് ജേതാക്കളായി. ഫലജ് യൂനിറ്റ് രണ്ടാം സ്ഥാനവും സുഹാർ സിറ്റി യൂനിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സുഹാർ ഹംബാർ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ വ്യത്യസ്ത ഇനങ്ങളിലായി നൂറിൽ പരം മത്സരാർഥികൾ പങ്കെടുത്തു.
വിജയികൾക്ക് ഐ.സി.എഫ് നാഷനൽ സെക്രട്ടറി അബ്ദുറഹ്മാൻ മാഷ്, ആർ.എസ്.സി നാഷനൽ ഭാരവാഹികളായ മുനീബ് ടി.കെ, അർഷദ് മുക്കോളി, ഐ.സി.എഫ് ഭാരവാഹികളായ അബ്ദു റസാഖ് സൈനി, സുനൈസ്, അനസ് സഖാഫി, ഹാരിസ്, അബ്ദുറഹ്മാൻ സഖാഫി, ഹബീബുല്ല അദനി, കെ.സി.എഫ് ഭാരവാഹി ഫാറൂഖ്, സോൺ ഭാരവാഹികളായ വാജിദ് മാളിയേക്കൽ, ഇഖ്ബാൽ നെല്ലിയാമ്പതി, സകരിയ ലതീഫി, മുഹമ്മദ് റഷീദ് എന്നിവർ സമ്മാന വിതരണം ചെയ്തു.
സോൺ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മത്സരാർഥികൾ നവംബർ 15ന് ഹൈൽ പ്രിൻസ് പാലസിൽ നടക്കുന്ന ദേശീയ സാഹിത്യോത്സവിൽ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.