മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലിഹിൽനിന്നുള്ള സന്ദേശം കൈമാറി. ഉഭയകക്ഷി ബന്ധങ്ങളും അവയെ വിവിധ മേഖലകളിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. മാലദ്വീപ് പ്രസിഡന്റിന്റെ സന്ദേശം വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ്, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിക്ക് കൈമാറി.
ഓഫിസിലെത്തിയ വിദേശകാര്യ മന്ത്രിയെ സയ്യിദ് ബദർ ഹമദ് അൽ ബുസൈദി സ്വീകരിച്ചു.കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ചർച്ച ചെയ്തു.
യോഗത്തിൽ മന്ത്രിയുടെ ഓഫിസ് ഡിപ്പാർട്മെന്റ് മേധാവി ഖാലിദ് ഹാഷിൽ അൽ മുസെൽഹി, ഒമാനിലെ മാലദ്വീപ് നോൺ റസിഡന്റ് അംബാസഡർ മുഹമ്മദ് ഖലീൽ, ഇരുഭാഗത്തുനിന്നുള്ള നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.