സുപ്രീം കമ്മിറ്റി അനുമതി; മത്ര സൂഖ്​ ചൊവ്വാഴ്​ച മുതൽ തുറക്കും

മസ്​കത്ത്​: ഒമാനിൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തിങ്കളാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം അനുമതി നൽകി. അഞ്ചാംഘട്ട പട്ടികയാണ്​ പുറത്തിറക്കിയത്​. ഇൗ വിഭാഗത്തിലെ സ്​ഥാപനങ്ങൾക്ക്​ ആരോഗ്യ സുരക്ഷാ-മുൻകരുതൽ നടപടികൾ പാലിച്ച്​ ചൊവ്വാഴ്​ച മുതൽ പ്രവർത്തനമാരംഭിക്കാം.മത്ര സൂഖിനകത്തെ കടകൾക്ക്​ പ്രവർത്തനാനുമതി നൽകിയതാണ്​ തീരുമാനത്തി​ൽ പ്രധാനം. ​കോവിഡ്​ വ്യാപനത്തെ തുടർന്നുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കഴിഞ്ഞ മാർച്ച്​ 18 മുതൽ സൂഖ്​ അടഞ്ഞുകിടക്കുകയായിരുന്നു. നാലുഘട്ടങ്ങളിലായി വിവിധ ഭാഗങ്ങളിലെ സ്​ഥാപനങ്ങൾക്ക്​ അനുമതി നൽകിയിരുന്നെങ്കിലും കോവിഡ്​ വ്യാപന സാധ്യത മുൻ നിർത്തി മത്ര സൂഖിന്​ പ്രവർത്തനാനുമതി നൽകിയിരുന്നില്ല.

പത്രങ്ങളുടെയും മാസികകളുടെയും പ്രസിദ്ധീകരണം പുനരാരംഭിക്കാനും അനുമതി നൽകിയിട്ടുണ്ട്​. പ്രവർത്തനാനുമതി നൽകിയ മറ്റ്​ വിഭാഗങ്ങൾ; 1. അന്താരാഷ്​ട്ര-ടൂറിസം റെസ്​റ്റോറൻറുകൾ (ഷോപ്പിങ്​ മാളുകളിലെ ശഖകളുടെ ഫുഡ്​കോർട്ടുകൾ അടഞ്ഞുകിടക്കും) 2. ഹോട്ടലുകളിലെ ജിംനേഷ്യങ്ങളും സ്വിമ്മിങ്​ പൂളുകളും (ഹോട്ടലുകളിലെ അതിഥികൾക്ക്​ മാത്രമാണ്​ ഇവ അനുമതിയുള്ളൂ) 3. ഗവർണറേറ്റുകളിലെ മത്സ്യ മാർക്കറ്റുകൾ 4. പരമ്പരാഗത മാർക്കറ്റുകൾക്കുള്ളിലെ വാണിജ്യ പ്രവർത്തനങ്ങൾ 5. മാനവ വിഭവശേഷി മന്ത്രാലയത്തി​െൻറ അനുമതിയുള്ള പ്രത്യേക പരിശീലന പരിപാടികൾ 6. ഫോൺ സിം കാർഡുകളുടെ വിൽപന 7. കാറുകളുടെ ഉൾവശം കഴുകാനുള്ള അനുമതി 8. പുകയില-അനുബന്ധ ഉത്​പന്നങ്ങളുടെ വിൽപന 9. ക്യാമ്പിങ്​ ഉപകരണങ്ങളുടെയും സാമഗ്രികളുടെയും വിൽപന 10. ടെൻറുകളുടെ തയ്യലും വിൽപനയും നടത്തുന്ന സ്​ഥാപനങ്ങൾ. ഇതോടൊപ്പം മേഖലയിലെയും രാജ്യാന്തര തലലത്തിലെയും മത്സരങ്ങൾക്ക്​ ദേശീയ ടീമുകളെ പരിശീലിപ്പിക്കുന്ന സ്​റ്റേഡിയങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്​. ദേശീയ ഫുട്​ബാൾ ടീം, നാഷനൽ ജൂനിയേഴ്​സ്​ ടീം, ഒമാൻ നാഷനൽ ഫുട്​സാൽ ടീം, ദോഫാർ സ്​പോർട്​സ്​ ക്ലബ്​, ജനറൽ വിഭാഗത്തിലെ ടെന്നീസ്​ മത്സര ഗ്രൗണ്ടുകൾ എന്നിവ തുറക്കാനാണ്​ സുപ്രീം കമ്മിറ്റി അനുമതി നൽകിയത്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.