സലാല: അൽവാദിയിലെ നുജും സലാലമാളിൽ സൂഖ് അൽ നുജും എന്ന പേരിൽ 84 സ്റ്റാളുകളുള്ള സൂഖ് പ്രവർത്തനമാരംഭിച്ചു. നജും മാളിന്റെ ഒന്നാം നിലയിലാണ് സൂഖ് അൽ നുജും പ്രവർത്തിക്കുക. ശൂറ കൗൺസിൽ അംഗം ഹാമദ് അവാദ് യൂസുഫ് സവാഹ്റോൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡയറക്ടടർമാരായ ഹഫീദ് സാലിം ഹദാദ്, ബഷീർ തങ്ങൾ, ലുലു സലാല ജനറൽ മാനേജർ മുഹമ്മദ് നവാബ് എന്നിവർ സംബന്ധിച്ചു.
ചെറുകിട വ്യാപാരികൾക്കും മാൾ എക്സ്പീരിയൻസ് ചെയ്യുകയെന്നതാണ് ഈ മാർക്കറ്റിന്റെ ലക്ഷ്യമെന്ന് ഡയറക്ടർ ബഷീർ തങ്ങൾ പറഞ്ഞു. ഒമാനി പരമ്പരാഗത ഉൽപന്നങ്ങൾക്ക് പുറമെ ഇന്ത്യൻഫാഷൻ വസ്ത്രങ്ങളും പെർഫ്യൂം, മൊബൈൽ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളും ലഭ്യമാണ്. വ്യത്യസ്തമായ നിരവധി സ്റ്റാളുകൾ ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ബാക്കിയുള്ളവ അടുത്ത ദിവസംതന്നെ പ്രവർത്തനക്ഷമമാവും. ഉദ്ഘാടന ചടങ്ങിൽ പ്രവാസികൾ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു. സൂഖ് മാനേജർ റഫീഖ്, അസദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.