ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു മു​ത​ൽ

മ​സ്ക​ത്ത്: അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് എ​ൻ​ഡോ​വ്മെ​ന്റ്-​മ​ത​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഈ ​മാ​സം 17വ​രെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. 18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ഹ​ജ്ജി​ന് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ക. അ​ടു​ത്ത വ​ർ​ഷം ഹ​ജ്ജി​ന് പോ​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ http://hajj.om എ​ന്ന ലി​ങ്ക് വ​ഴി​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്.

ഹ​ജ്ജ് കാ​ര്യ സാ​മ്പ​ത്തി​ക വി​ഭാ​ഗം ഉ​പ മേ​ധാ​വി അ​ഹ​മ​ദ് അ​ലി അ​ൽ കാ​ബി, തീ​ർ​ഥാ​ട​ന വി​ഭാ​ഗം ഉ​പ​മേ​ധാ​വി അ​ബ്ദു​ൽ അ​സീ​സ് മ​സ്ഊ​ദ് അ​ൽ ഖാ​ഫ്രി എ​ന്നി​വ​രാ​ണ് ഇ​തു സം​ബ​ന്ധ​മാ​യ അ​റി​യി​പ്പ് ന​ൽ​കി​യ​ത്. ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് പോ​വു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​വു​മാ​ണ് ഒ​മാ​നി ഹ​ജ്ജ് മി​ഷ​ൻ ന​ൽ​കു​ക.

ക​ഴി​ഞ്ഞ വ​ർ​ഷം 13,586 അ​പേ​ക്ഷ​ക​രെ​യാ​ണ് ഹ​ജ്ജി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​ൽ 51 ശ​ത​മാ​നം സ്ര്തീ​ക​ളാ​ണ്. 6,903 സ്ത്രീ​ക​ളും 6,683 പു​രു​ഷ​ന്മാ​രു​മാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഹ​ജ്ജി​ന് പു​റ​പ്പെ​ട്ട​ത്. ഇ​തി​ൽ 32.3 ശ​ത​മാ​നം തീ​ർ​ഥാ​ട​ക​രും 46 നും 60 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. 42.4 ശ​ത​മാ​നം പേ​ർ 31നും 45 ​നും ഇ​ട​യി​ൽ പ്ര​യാ​മു​ള്ള​വ​രും 20 ശ​ത​മാ​നം പേ​ർ 60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രു​മാ​ണ്.

ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന് 14.000 പേ​ർ​ക്കാ​ണ് ഹ​ജ്ജി​ന് പോ​വാ​ൻ അ​നു​വാ​ദം ല​ഭി​ക്കു​ക. ഓ​ൺ​ലൈ​നാ​യി ഈ ​മാ​സം 17വ​രെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് അ​ടു​ത്ത വ​ർ​ഷം ഹ​ജ്ജി​ന് പോ​വാ​ൻ ക​ഴി​യു​ക. അ​പേ​ക്ഷക​രി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പ് വ​ഴി​യാ​ണ് ഹ​ജ്ജ് യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തു​ക.

Tags:    
News Summary - Hajj registration from monday onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.