മസ്കത്ത്: കോർപറേറ്റ് ആദായനികുതി (സി.ഐ.ടി), മൂല്യവർധിത നികുതി (വാറ്റ്) എന്നിവയെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് ടാക്സ് അതോറിറ്റി മുസന്ദം ഗവർണറേറ്റിൽ സെമിനാർ സംഘടിപ്പിച്ചു.
മുസന്ദമിലെ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ശാഖയുമായി സഹകരിച്ച് നടത്തിയ സെമിനാറിൽ വാറ്റിന്റെ നിയമപരമായ ചട്ടക്കൂടും അപേക്ഷയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും മറ്റും വിശദീകരിക്കുകയും ചെയ്തു.
സമൂഹത്തിൽ നികുതി സംസ്കാരം വളർത്തുന്നതിനായി ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ടാക്സ് അതോറിറ്റി നടത്തുന്ന ശിൽപശാല പരമ്പരയുടെ ഭാഗമായായിരുന്നു മുസന്ദം ഗവർണറേറ്റിൽ നടന്ന സെമിനാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.