മസ്കത്ത്: ചൊവ്വാഴ്ച സർവിസ് ആരംഭിക്കുന്ന മുവാസലാത്ത് ടാക്സികളുടെ നിരക്ക് പ്രഖ്യാപിച്ചു. ശനി മുതൽ വ്യാഴം വരെ പകൽസമയത്ത് മാളുകളിൽനിന്നുള്ള ടാക്സികൾക്ക് മിനിമം ചാർജ് ഒരു റിയാലും കാൾ ടാക്സികൾക്ക് 1.2 റിയാലും ആയിരിക്കും. അധികം വരുന്ന ഒാരോ കിലോമീറ്ററിനും 300 ബൈസ വീതം നൽകണം. രാത്രി മാളുകളിൽനിന്നുള്ള ടാക്സികൾക്ക് മിനിമം ചാർജ് 1.3 റിയാലും കാൾ ടാക്സികൾക്ക് 1.5 റിയാലും ആയിരിക്കും. രാത്രി ഒാരോ കിലോമീറ്ററിനും 350 ബൈസ ഇൗടാക്കും. പ്രമോഷൻ ഒാഫറായാണ് ഇൗ ചാർജ് ഇൗടാക്കുന്നതെന്നും ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു.മാളുകളിൽനിന്ന് 125 ടാക്സികളായിരിക്കും സർവിസ് നടത്തുക. 2018 ജനുവരി ഒന്നിന് 100 വിമാനത്താവള ടാക്സികളും പുറത്തിറക്കും. വിമാനത്താവളത്തിൽ മുവാസലാത്ത് സർവിസ് ആരംഭിക്കുന്നതോടെ ടാക്സി ചാർജ് കുറയുമെന്ന് നേരത്തേ കമ്പനി സി.ഇ.ഒ പ്രസ്താവിച്ചിരുന്നു. കഴിഞ്ഞവർഷം മുവാസലാത്ത്, മർഹബ കമ്പനികൾക്കാണ് ഗതാഗത മന്ത്രാലയം ടാക്സി ലൈസൻസ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.