മസ്കത്ത്: മുവാസലാത്ത് ടാക്സി സേവനങ്ങളുടെ നിരക്കുകൾ പരിഷ്കരിച്ചു. വാണിജ്യ കേന്ദ്രങ്ങളിൽനിന്നുള്ള സർവിസുകളുടെയും ഒാൺകാൾ സേവനത്തിെൻറയും പുതിയ നിരക്കുകൾ ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് മുവാസലാത്ത് അധികൃതർ അറിയിച്ചു. കിലോമീറ്റർ നിരക്കുകളിൽ ചെറിയ കുറവ് വരുത്തിയതിനൊപ്പം ഒാൺകാൾ സേവനങ്ങൾക്ക് ബുക്കിങ് നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരിൽനിന്നുള്ള അഭിപ്രായസ്വരൂപണം കണക്കിലെടുത്താണ് നിരക്കുകളിലെ പരിഷ്കരണമെന്ന് അധികൃതർ അറിയിച്ചു. പ്രവൃത്തിദിവസങ്ങളിൽ പകൽസമയങ്ങളിൽ ഒരു റിയാലിൽനിന്നാകും രണ്ടു വിഭാഗത്തിലും മീറ്റർ നിരക്ക് തുടങ്ങുക. ഒാൺ കാൾ സേവനത്തിന് 500 ബൈസ ബുക്കിങ് നിരക്ക് നൽകേണ്ടി വരും. 30 കിലോമീറ്റർ വരെ കിലോമീറ്ററിന് 200 ബൈസ എന്ന തോതിലാണ് നൽകേണ്ടത്. അതിന് മുകളിലുള്ള ഒാരോ കിലോമീറ്ററിനും 150 ബൈസ വീതമാണ് നിരക്ക്.
പുലർച്ചെ ആറുമുതൽ രാത്രി 10 വരെയാണ് ഇൗ നിരക്കുകൾ ബാധകം. പുലർച്ചെ ആറുവരെയുള്ള രാത്രി സർവിസുകൾക്ക് 1.300 റിയാൽ മുതലാണ് നിരക്കുകൾ ആരംഭിക്കുക. ഒാൺ കാൾ സേവനങ്ങൾക്ക് 500 ബൈസ ബുക്കിങ് നിരക്ക് നൽകണം. കിലോമീറ്റർ നിരക്കുകൾ പകൽസമയത്തേത് തന്നെയാണ്. അഞ്ചിലധികം യാത്രക്കാർ കയറുന്ന മിനി വാനിന് ഒന്നര റിയാൽ മുതലാണ് നിരക്കുകൾ ആരംഭിക്കുക. വെയ്റ്റിങ് ചാർജാകെട്ട മിനിറ്റിന് 50 ബൈസ എന്ന തോതിലുമായിരിക്കും. കഴിഞ്ഞ ഡിസംബർ 12 മുതലാണ് മുവാസലാത്ത് ടാക്സി സേവനം ആരംഭിച്ചത്. പ്രവൃത്തി ദിവസങ്ങളിലെ പകൽ സർവിസുകൾക്ക് മാളുകളിൽനിന്ന് ഒരു റിയാലും ഒാൺ കാൾ സേവനങ്ങൾക്ക് 1.2 റിയാലും മുതലാണ് നിലവിൽ ഇൗടാക്കുന്നത്. ഒാരോ കിലോമീറ്ററിനും 300 ബൈസ വീതവും നൽകണം. മാളുകളിൽ നിന്നുള്ള രാത്രി സർവിസിെൻറ നിരക്കുകൾ 1.3 റിയാലിലും ഒാൺകാൾ സേവനങ്ങൾ ഒന്നര റിയാൽ മുതലുമാണ് ഇപ്പോൾ ആരംഭിക്കുന്നത്. കിലോമീറ്ററിന് 350 ബൈസയും നൽകണം. മുവാസലാത്തിന് ഒപ്പം മീറ്റർ ടാക്സി സേവനത്തിന് ലൈസൻസ് ലഭിച്ച മർഹബയും ടാക്സി നിരക്കുകൾ ഡിസംബറിൽ കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.