മസ്കത്ത്: അധ്യാപന ജോലി സ്വദേശിവത്കരിക്കുന്നതിനുള്ള ആലോചനകൾ നടന്നുവരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിെൻറ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറയും തൊഴിൽ മന്ത്രാലയത്തിെൻറയും സംയുക്ത യോഗം കഴിഞ്ഞ ദിവസം നടന്നു.
വിദ്യാഭ്യാസ മന്ത്രാലയം ജനറൽ ഒാഫിസിൽ നടന്ന യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ശൈബാനിയും തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഇൗദ് ബഉൗവിനും സംബന്ധിച്ചു. സ്വദേശിവത്കരണത്തിനും ഒമാനി അധ്യാപകരെ നിയമിക്കുന്നതിനുമായി മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടത്തിവരുന്ന ശ്രമങ്ങളും ഇൗ േമഖലയിൽ കൈവരിച്ച പുരോഗതിയും യോഗത്തിൽ വിലയിരുത്തി.
2020ലെ കണക്കനുസരിച്ച് 85 ശതമാനമാണ് അധ്യാപന മേഖലയിലെ സ്വദേശിവത്കരണ നിരക്ക്. അധ്യാപനവുമായി ബന്ധപ്പെട്ട കോഴ്സുകളിൽ പ്രവേശനം നേടിയവരുടെ എണ്ണം കണക്കിലെടുക്കുേമ്പാൾ സ്വദേശിവത്കരണം എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2020-21 വർഷം ആറായിരം പേരാണ് ഇത്തരം കോഴ്സുകളിൽ പ്രവേശനം നേടിയത്. മന്ത്രാലയത്തിലെ ഒഴിവുകൾ മുഴുവൻ തൊഴിൽ മന്ത്രാലയത്തിന് കൈമാറിയതായും അവർ ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിൽ അധ്യാപക തസ്തികകളിൽ മലയാളികളും ജോലി ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് അധ്യാപകരും മറ്റുമായാണ് കൂടുതൽ പ്രവാസികളും സേവനമനുഷ്ഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.