മസ്കത്ത്: ഒമാൻ-സൗദി ബന്ധത്തിൽ പുതുയുഗം കുറിക്കുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിന് തുടക്കമായി. ഞായറാഴ്ച രാവിലെയാണ് സുൽത്താനും ഉന്നതതല പ്രതിനിധി സംഘവും സൗദി അറേബ്യയിലേക്ക് യാത്ര തിരിച്ചത്. സൗദിയുടെ ഭാവിനഗരമെന്നറിയപ്പെടുന്ന നിയോമിലാണ് സുൽത്താനും സംഘവും വിമാനമിറങ്ങിയത്. സുൽത്താെൻറ വിമാനം സൗദി വ്യോമാതിർത്തിയിൽ എത്തിയപ്പോൾ സൗദി വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ അകമ്പടിസേവിച്ചു.
നിയോം വിമാനത്താവളത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് ആലു സഊദും ചേർന്ന് സുൽത്താൻ ഹൈതമിനെയും സംഘത്തെയും സ്വീകരിച്ചു. ഔദ്യോഗിക വരവേൽപിന് ശേഷം നിയോം കൊട്ടാരത്തിലെത്തിയ സുൽത്താനെ സൗദി ഭരണാധികാരി സൽമാൻ രാജാവ് സ്വീകരിച്ചു. തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതടക്കം വിഷയങ്ങൾ ചർച്ച ചെയ്തു.
ഒമാൻ-സൗദി സംയുക്ത ജോയൻറ് കോഓഡിനേഷൻ കൗൺസിൽ രൂപവത്കരിക്കുന്നതിനായുള്ള ധാരണപത്രവും ഇരു ഭരണാധികാരികളുടെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുൈസദിയും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാദ് അൽ സഊദ് രാജകുമാരനുമാണ് ധാരണപത്രം ഒപ്പുവെച്ചത്.
കൂടിക്കാഴ്ചക്ക് ശേഷം നടന്ന ചടങ്ങിൽ ഒമാെൻറ പരമോന്നത ബഹുമതിയായ 'അൽ സൈദ് ഓർഡർ' സൽമാൻ രാജാവിനും രാജാക്കൻമാർക്കും രാഷ്ട്രതലവൻമാർക്കും സൗദി നൽകുന്ന പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് കിങ് അബ്ദുൽ അസീസ്' സുൽത്താൻ ഹൈതമിനും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.