പൊതു ടൂറിസം വിസക്ക്​ ജി.സി.സി മന്ത്രിമാർ ഏകകണ്ഠമായി അംഗീകാരം നൽകി

മസ്കത്ത്​: വ്യാപകമായി ചർച്ച ചെയ്യപ്പെട്ട ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ അവതരിപ്പിക്കാൻ ജി.സി.സി ടൂറിസം മന്ത്രിമാർ ഏകകണ്ഠമായ കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത്​ ഉടൻ യാഥാർഥ്യമാകുമെന്നും ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം അൽ മഹ്‌റൂഖി പറഞ്ഞു. ദാഖിലിയ ഗവർണറേറ്റിലെ മനാ വിലായത്തിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ ഒമാൻ സംഘടിപ്പിച്ച ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ പ​ങ്കെടുത്തതിന്​ ശേഷം ദേശീയ ടെലിവിഷൻ ചാനലായ ഒമാൻ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് യാഥാർഥ്യമാക്കുന്നതിനും ഇക്കാര്യത്തിൽ പൂർണമായ ധാരണയിലെത്തുന്നതിനും എങ്ങനെ മുന്നോട്ട് പോകാമെന്നതിനെ കുറിച്ചും ചർച്ച ചെയ്യാൻ നിരവധി തുടർനടപടികളും മീറ്റിങ്ങുകളും ഉണ്ടാകുമെന്നും മഹ്​റൂഖി പറഞ്ഞു.

നവംബറിൽ മസ്‌കറ്റിൽ നടക്കുന്ന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ഏകീകൃത ടൂറിസം വിസക്കള്ള നിർദ്ദേശം അവതരിപ്പിക്കും. 2024ൽ സൂറിനെ ടൂറിസത്തിന്റെ അറബ് തലസ്ഥാനമായി നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനവും യോഗം അംഗീകരിച്ചു. ഗൾഫ് ടൂറിസത്തെ ആകർഷിക്കുന്നതിനായി തീരദേശ നഗരമായ സൂർ വർഷം മുഴുവനും നിരവധി പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും.

മന്ത്രിമാർ കരാറിലെത്തിയതോടെ യാത്രകൾ സുഗമമാക്കുകയും പ്രാദേശിക വിനോദ സഞ്ചാരത്തിന് ഉത്തേജനം നൽകുകയും ചെയ്യുന്ന ഒരു പൊതു വിസ സംവിധാനം അവതരിപ്പിക്കുന്നതിനുള്ള നീക്കത്തിന്​​ ഇതോടെ വേഗത കൈവന്നു.

Tags:    
News Summary - The GCC Ministers unanimously approved the General Tourism Visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.