മസ്കത്ത്: ഇന്ത്യൻ സ്കൂൾ മുലദ്ദയിൽനിന്ന് 12ാം തരം പൂർത്തിയാക്കി പോകുന്ന വിദ്യാർഥികൾക്ക് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.
സ്കൂൾ ക്വയർ വിദ്യാർഥികളുടെ പ്രാർഥനാഗാനത്തോടെയായിരുന്നു ചടങ്ങ് തുടങ്ങിയത്. ബി.ഒ.ഡി മുലദ്ദ സ്കൂൾ ഇൻചാർജ് ഡോ.സി.എം. നജീബ് മുഖ്യാതിഥിയായി. വിദ്യാർഥികൾക്കുള്ള പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു.
വളർന്നുവരുന്ന തലമുറ എന്നനിലയിൽ എല്ലാ വൈവിധ്യങ്ങളെയും ബഹുമാനിക്കാനും ഐക്യത്തോടുകൂടി മുന്നോട്ടുപോകാനും വിദ്യാർഥികൾ തയാറാകണമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച ഡോ. സി.എം. നജീബ് പറഞ്ഞു.
സ്കൂൾ ഇൻചാർജ് സിറാജുദ്ദീൻ നഹ്ലത്ത്, മാനേജ്മെൻറ് കമ്മിറ്റി കൺവീനർ അനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു.
കോഴ്സ് സർട്ടിഫിക്കറ്റ്, ഉപഹാരം, അനുമോദനപത്രം എന്നിവ വിദ്യാർഥികൾക്ക് കൈമാറി. വിദ്യാർഥികളെ പ്രതിനിധാനംചെയ്ത് റിയ വർഗീസ് സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു.
ട്രഷറർ ഡോ. മാത്യു, മറ്റു സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ, അസി. വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.
പ്രിൻസിപ്പൽ പ്രവീൺകുമാർ സ്വാഗതവും അസി. വൈസ് പ്രിൻസിപ്പൽ ഷീജ അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.