മസ്കത്ത്: 'ബുദ്ധിയുടെ മതം, മാനവികതയുടെ ജീവൻ'എന്ന തലക്കെട്ടിൽ കെ.എൻ.എം മർകസുദ്ദഅ്വ സംഘടിപ്പിക്കുന്ന ചതുർമാസ കാമ്പയിെൻറ ജി.സി.സി തല ഉദ്ഘാടനം നടന്നു. ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി ഉദ്ഘാടനം നിർവഹിച്ചു.എല്ലാ സഹജീവികളേയും ഉൾകൊള്ളാനാവുന്ന മാനസികാവസ്ഥയിലേക്ക് മനുഷ്യൻ എത്തുമ്പോഴാണ് ജീവിതവും വിശ്വാസവും പരിപൂർണതയിലാവുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തുകാരൻ കെ.പി. രാമനുണ്ണി മുഖ്യാതിഥിയായിരുന്നു.
വൈവിധ്യങ്ങളെ അംഗീകരിക്കലാണ് മാനവികതയെന്നും അതിെൻറ വിപരീതമാണ് ഫാഷിസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പണ്ഡിതൻ സി.എം. മൗലവി ആലുവ മുഖ്യ പ്രഭാഷണം നടത്തി. റിഹാസ് പുലാമന്തോൾ 'മാനവികതയുടെ ഇസ്ലാഹി പരിസരം'എന്ന വിഷയത്തിലും എം.ടി. മനാഫ് മാസ്റ്റർ 'മാനവികതയുടെ ജീവൻ'എന്നീ വിഷയത്തിലും പ്രഭാഷണം നടത്തി. കെ. എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി ജി.സി.സി കോഒാഡിനേഷൻ സമിതിയുടെ പ്രഖ്യാപനം നടത്തി. എം. അഹമ്മദ് കുട്ടി മദനി സമാപനഭാഷണം നടത്തി. ജി.സി.സി ഇസ്ലാഹി കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സുലൈമാൻ മദനി, വൈസ് ചെയർമാൻ അസൈനാർ അൻസാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.