മസ്കത്ത്: ഒമാനിലെ തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂളുകളിൽ കുട്ടികൾ കുറയുന്നു. സ്കൂൾ ബോർഡ് ഓഫ് ഡയറക്ടറേറ്റിെൻറ വെബ്സൈറ്റ് അനുസരിച്ച് കഴിഞ്ഞ വർത്തെക്കാൾ 2500 ഓളം സീറ്റുകളാണ് ഈ വർഷം ഒഴിഞ്ഞുകിടക്കുന്നത്.
ഇന്ത്യൻ സ്കൂൾ അൽഗുബ്റ ഒഴികെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും സീറ്റുകളുടെ ഒഴിവ് ഗണ്യമായി വർധിക്കുന്നുണ്ട്. സാധാരണ കെ.ജി ക്ലാസുകളിൽ മാത്രമാണ് പ്രവേശനത്തിന് കൂടുതൽ സീറ്റൊഴിവുണ്ടാവാറുള്ളത്. എന്നാൽ, ഈ വർഷം ഒമ്പതാം ക്ലാസിൽ പോലും ചില സ്കൂളുകളിൽ നൂറിലധികം സീറ്റൊഴിവുണ്ട്. സാധാരണ ഒന്നിന് മുകളിലുള്ള ക്ലാസുകളിൽ പരിമിതമായ സീറ്റുകൾ മാത്രമാണ് ഒഴിവുണ്ടാവാറുള്ളത്. എന്നാൽ, ഈ വർഷം കഥയാകെ മാറിയിരിക്കുന്നു.
തലസ്ഥാന നഗരിയിലെ മസ്കത്ത്, വാദീകബീർ, ദാർസൈത്ത്, അൽ ഖുബ്റ, ബോഷർ, സീബ്, മാബേല എന്നീ ഇന്ത്യൻ സ്കൂളുകളിൽ 7338 സീറ്റൊഴിവുകളാണുള്ളത്. ഇവയിൽ കെ.ജി ഒന്നിൽ 1893 സീറ്റുകളും കെ.ജി രണ്ടിൽ 1097 സീറ്റുകളുമാണുള്ളത്. കെ.ജി വിഭാഗത്തിൽ മൊത്തം 2990 സീറ്റുകളാണുള്ളത്. ബാക്കിവരുന്ന 4348 സീറ്റൊഴിവുകളും ഒന്നു മുതലുള്ള ക്ലാസുകളിലാണ്. അതായത് മുതിർന്ന ക്ലാസുകളിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കാര്യമായി ബാധിച്ചിരിക്കുന്നു. ഇത് മറികടക്കാൻ ഇന്ത്യക്കാരല്ലാത്ത കുട്ടികൾക്ക് ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം നൽകുകയാണ് ചെയ്യുന്നത്.
തലസ്ഥാന നഗരിയിൽ ഏറ്റവും കൂടുതൽ സീറ്റൊഴിവുള്ളത് മസ്കത്ത് ഇന്ത്യൻ സ്കൂളിലാണ്. കെ.ജി മുതൽ ഒമ്പത് വരെ ക്ലാസുകളിലായി 2100 സീറ്റുകളാണുള്ളത്. വാദി കബീറിൽ 1440, സീബ് 1100, ദാർസൈത്ത് 820, ബോഷർ 779, മാബേല 740, അൽ ഗുബ്റ 359 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് ഒഴിവുകൾ. തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂളുകളി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.