മസ്കത്ത്: സെപ്റ്റംബറോടെ ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ആശ്വാസകരമായ കുറവുണ്ടാകും. കണക്കുകൾ പ്രകാരം ഏപ്രിലിനെ അപേക്ഷിച്ച് മേയിൽ രോഗികളുടെ എണ്ണത്തിൽ 60 ശതമാനത്തിെൻറ കുറവുണ്ടായതായി സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആഗസ്റ്റ് അവസാനത്തോടെ 35 ശതമാനം പൗരന്മാർക്കും താമസക്കാർക്കും വാക്സിൻ നൽകുകയും സുപ്രീം കമ്മിറ്റി നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുകയും ചെയ്താലാണ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് പ്രതീക്ഷിക്കുന്നത്.
എന്നാൽ നിലവിൽ രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് ജാഗ്രത നഷ്ടപ്പെടാൻ കാരണമാകരുതെന്ന് ഗൗരവത്തിൽ മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് ഒന്നുമുതൽ 20 വരെയുള്ള കണക്കുകൾ വിശകലനം ചെയ്ത സ്റ്റാറ്റിസ്റ്റികൽ വിദഗ്ധൻ ഇബ്രാഹീം അൽ മയ്മനി, ഈ മാസം ആദ്യ 16 ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ കൃത്യമായ കുറവുണ്ടായതായി വ്യക്തമാക്കി. എന്നാൽ അവസാന നാലു ദിവസങ്ങളിൽ ചെറിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ രോഗികളുടെ എണ്ണം രോഗമുക്തരുടെ എണ്ണത്തേക്കാൾ കുറയുകയും ചെയ്തു. നേരത്തെ രോഗവിമുക്തി നിരക്ക് 89 ശതമാനമായിരുന്നത് നിലവിൽ 92.5 ആയി -അദ്ദേഹം വ്യക്തമാക്കി.
23,475 രോഗികളാണ് ഏപ്രിലിൽ ആദ്യ 20 ദിവസത്തിൽ ഉണ്ടായത്. എന്നാൽ 14,503 കേസുകൾ മാത്രമാണ് മേയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മേയിൽ 18,613 പേരാണ് രോഗവിമുക്തരായത്. ആശുപത്രികളിൽ ചികിത്സ തേടേണ്ട ഗുരുതര രോഗികളുടെ എണ്ണത്തിൽ 20 ശതമാനത്തിെൻറ കുറവുണ്ടായതായി ഇബ്രാഹീം അൽ മയ്മനി പറയുന്നു. ഈ മാസം തുടക്കത്തിൽ 833 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
എന്നാൽ മേയ് 20 ആകുേമ്പാൾ 664 ആയി കുറഞ്ഞു. ആകെ 169 രോഗികളുടെ എണ്ണം ഇക്കാലയളവിൽ കുറഞ്ഞു. എന്നാൽ മരണനിരക്ക് ഇപ്പോഴും കൂടതലായി തന്നെ തുടരുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിലിൽ ദിനംപ്രതി ശരാശരി 11.5 മരണമായിരുന്നത് മേയിൽ 11 ആയത് മാത്രമാണ് വ്യത്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.