മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം-മസ്കത്ത് സയൻസ് ഫെസ്റ്റ്, ഐ.എം.എ നെടുമ്പാശ്ശേരി ചാപ്ടറുമായി സഹകരിച്ച് കോവിഡും വാക്സിനേഷനും പ്രവാസലോകവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോഓഡിനേറ്റർ വിനോദ് കുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ കേരളവിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു.
ലോക കേരളസഭാംഗവും പ്രവാസി ക്ഷേമനിധി ഡയറക്ടറുമായ പി.എം. ജാബിർ, ഐ.എം.എ സ്റ്റേറ്റ് സെക്രട്ടറി ഡോ. ഗോപികുമാര്‍, ഐ.എം.എ നെടുമ്പാശ്ശേരി ചാപ്റ്റര്‍ പ്രവാസി ബ്രാഞ്ച് പ്രസിഡൻറ് ഡോ. നൈജില്‍ എന്നിവര്‍ പരിപാടിക്ക് ആശംസകൾ അറിയിച്ചു. സുല്‍ത്താന്‍ ഖാബൂസ് സർവകലാശാല ആശുപത്രിയിലെ ഇ.എൻ.ടി സര്ജന് ഡോ. ആരിഫ് അലി സെമിനാറിൽ മോഡറേറ്ററായി.
കൺസൽട്ടൻറ് ഫിസിഷ്യൻ ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, പീഡിയാട്രീഷന്‍ ഡോ. സിബി കുര്യന് ഫിലിപ്, റൂവി ബദര്‍ അല്‍ സമായിലെ സീനിയർ ഇേൻറണിസ്റ്റും േകാവിഡ് സ്പെഷലിസ്റ്റുമായ ഡോ. ബഷീര്‍, അല്‍ ഗൂബ്ര അല്‍ റഫായിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദുകുമാരി, റൂവി ബദര്‍ അല്‍ സമായിലെ സൈക്യാട്രിസ്റ്റ് ഡോ. കൃഷ്ണപ്രസാദ് എന്നിവരായിരുന്നു പാനല്‍ അംഗങ്ങള്‍. മൂന്ന് മണിക്കൂറുകളോളം നീണ്ട പരിപാടിയിൽ പ്രേക്ഷകരുടെ സംശയനിവാരണവും നടന്നു. പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് കേരളവിഭാഗം ഫേസ്ബുക്ക് പേജിൽ പരിപാടിയുടെ പൂർണരൂപം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.