മസ്കത്ത്: അറബിക്കടലിൽ ഈയാഴ്ച അവസാനം ന്യൂനമർദ സാഹചര്യം രൂപപ്പെടാനിടയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ത്യൻ ഉപഭൂഖണ്ഡം കടന്ന് അറബിക്കടലിൽ എത്താനാണിട. ന്യൂനമർദം കൂടുതൽ ശക്തിപ്പെടുകയോ അതോ ഇല്ലാതാവുകയോ ചെയ്യുമെന്ന കാര്യം വരും ദിവസങ്ങളിൽ മാത്രമാണ് വ്യക്തമാവുകയുള്ളൂ. അൽ ഹജർ പർവതനിരകളിലും പരിസരത്തും ഇടിയോടെയുള്ള മഴക്കും കാറ്റിനും സാധ്യതയുണ്ട്. ഇതിന് പുറമെ ബുറൈമി, അൽ വുസ്ത, ദാഹിറ ഗവർണറേറ്റുകളിൽ പൊടിക്കാറ്റുമുണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.