മസ്കത്ത്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരായ ശക്തമായ താക്കീതാകുമെന്ന് മസ്കത്ത് പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് (എം.പി.സി.സി) പ്രസിഡന്റ് റെജി കെ. തോമസ് പറഞ്ഞു. തൃക്കാക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ഉമാ തോമസിനെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. പ്രവാസികള്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള സഹായം ചെയ്തുകൊടുക്കാനും കുടുംബ-വ്യക്തി ബന്ധങ്ങള്‍ ഉള്ള എല്ലാ എം.പി.സി.സി ഭാരവാഹികളും വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി ഉറപ്പാക്കാൻ ശ്രമിക്കാനും യോഗം തീരുമാനിച്ചു.
സെക്രട്ടറി സമീര്‍ ആനക്കയം, വൈസ് പ്രസിഡന്റ്, നസീര്‍ പിള്ള, അനൂപ് നാരായണ്‍, വനിത വിഭാഗം പ്രസിഡന്റ് ബീന രാധാകൃഷ്ണന്, മണികണ്ഠന്, ഷിബു, നിഹാദ്, സക്കീര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.