ഷിയാസ്

നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞ്​ പത്ത്​ ദിവസം മുമ്പ്​ മസ്​കത്തിൽ തിരിച്ചെത്തിയ തൃശൂർ സ്വദേശി നിര്യാതനായി

മസ്​കത്ത്​: തൃശൂർ സ്വദേശി മസ്​കത്തിൽ നിര്യാതനായി. കിഴുപ്പിള്ളിക്കര കിഴക്കേ മന റോഡിൽ പുലാറ്റുപറമ്പിൽ ഇബ്രാഹീംകുട്ടിയുടെ മകൻ ഷിയാസ്​ (32) ആണ്​ മരിച്ചത്​. നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞ്​ പത്ത്​ ദിവസം മുമ്പാണ്​ മസ്​കത്തിൽ തിരിച്ചെത്തിയത്​. പാൻക്രിയാസിൽ അസുഖ ബാധിതനായിരുന്നു. അസ്വസ്​ഥതകളെ തുടർന്ന്​ ആശുപത്രിയിൽ ചികിൽസ തേടിയെങ്കിലും മരണം സംഭവിച്ചു. ആസിയയാണ് മാതാവ്. ഭാര്യ: ഷെമീല.

Tags:    
News Summary - thrissur native died in muscut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.