മസ്കത്ത്: ടൂർ ഓഫ് ഒമാന്റെ രണ്ടാം ദിന മത്സരത്തിൽ യു.എ.ഇ ടീം എമിറേറ്റ്സിലെ ന്യൂസിലൻഡുകാരനായ ഫിൻ ഫിഷർ ബ്ലാക്ക് വിജയിച്ചു. എട്ട് മണിക്കൂറും 27 മിനിറ്റും 22 സെക്കൻഡുമെടുത്താണ് ഇദ്ദേഹം ലക്ഷ്യം കൈവരിച്ചത്. ലൂക്ക് ലാംപെർട്ടി (സൗഡാൽ-ക്വിക്ക്സ്റ്റെപ്പ്), ഡീഗോ ഉലിസി (യു.എ.ഇ ടീം എമിറേറ്റ്സ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി.
ടൂർണമെന്റിനു മുന്നോടിയായിനടന്ന മസ്കത്ത് ക്ലാസിക്കിലും ഫിൻ ഫിഷർ ബ്ലാക്ക് കിരീടം ചൂടിയിരുന്നു. രണ്ടാം ദിവസമായ ഞായറാഴ്ച മസ്കത്തിലെ അല സിഫിൽനിന്ന് തുടങ്ങിയ മത്സരം മസ്കത്തിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഖുറിയാത്തിലാണ് സമാപിച്ചത്. ആകെ 170 .5 കിലോമീറ്റർ ആയിരുന്നു മത്സര ദൂരം. മഴയടക്കമുള്ള പ്രതികൂല സഹാചര്യങ്ങളെ നേരിട്ട് മത്സരാർഥികൾ വീറുറ്റ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മൂന്നാം ഘട്ടം തിങ്കളാഴ്ച ബിദ്ബിദിൽ നിന്ന് ആരംഭിച്ച് 169.5 കിലോ മീറ്റർ പിന്നിട്ട് ഈസ്റ്റേൺ പർവത നിരകളിലെ അൽ ഹംറയിൽ അവസാനിക്കും. ചൊവ്വാഴ്ചയാണ് ഏറ്റവും ദൈർഘ്യമേറിയ മത്സരം നടക്കുക. റുസ്താഖിൽനിന്ന് ആരംഭിച്ച് 207.5 കിലോ മീറ്റർ പിന്നിട്ട് നഖൽ, ഫഞ്ച വഴി ഇത്തിയിലാണ് നാലാം ദിവസം സമാപിക്കുക. അഞ്ച് ഘട്ടങ്ങളിലൂടെയാണ് മത്സരങ്ങൾ പുരോഗമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.