മസ്കത്ത്: ‘ടൂർ ഓഫ് ഒമാൻ’ ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിന്റെ മൂന്നാം ദിനത്തിൽ അമേരിക്കൻ താരം മാറ്റ്യോ ജോര്ഗന്സന് വിജയിയായി. സമാഇല്‍ വിലായത്തിലെ അല്‍ ഖോബാറില്നിന്ന് തുടങ്ങി ഹംറ വിലായത്തിലെ ജബല്‍ ശര്ഖുവരെ 151.8 കി.മീ ആയിരുന്നു മൂന്നാം ഘട്ട മത്സരം. ആദ്യ ദിനത്തില്‍ നടന്ന 147.4 കി.മീ മത്സരത്തിൽ ബെല്‍ജിയം ടീം അംഗം ടിം മെര്‍ളിയര്‍ ആയിരുന്നു വിജയിച്ചത്. രണ്ടാം ദിനത്തിൽ ജീസസ് ഹെറാഡെ ലോപസും വിജയിച്ചു. സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ നിന്ന് ആരംഭിച്ച മത്സരം ഖുറിയാത്തിലാണ് സമാപിച്ചത്. 174 കി.മീ ആയിരുന്നു മത്സര ദൂരം.
ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള മത്സരം ചൊവ്വാഴ്ച നടക്കും. ഇസ്കിയിലെ ജബല്‍ ഹാതില്‍ ആരംഭിച്ച് യിത്തി മലനിരകളില്‍ അവസാനിക്കുന്ന ഈ ഘട്ടത്തിൽ 204.9 കിലോമീറ്ററാണ് മത്സരാർഥികൾ താണ്ടേണ്ടത്. ജബല്‍ അഖ്ദറിന്റെ ചരിവുകളിലാണ് ഫൈനല്‍. 152.2 കി.മീയാണ് മത്സര ദൂരം. മത്സരങ്ങൾ കടന്നുപോകുന്ന വഴികളിൽ ആർ.ഒ.പി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒമാന്‍ നാഷനല്‍ ടീം ഉള്‍പ്പെടെ 18 ടീമുകളാണ് ഇത്തവണ മത്സരത്തിനുള്ളത്. 830 കിലോമീറ്ററാണ് ആകെ മത്സരദൂരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.