മസ്കത്ത്: ടൂർ ഓഫ് ഒമാന്‍റെ ഭാഗമായി മത്സരാർഥികൾ കടന്നു പോകുന്ന വിവിധ വഴികളിലൂടെ റോയൽ ഒമാൻ പൊലീസ് ശനിയാഴ്ച ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റൂട്ടിനോട് ചേർന്നുള്ള റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിങ് നിരോധിച്ചിട്ടുണ്ട്.
ദാഖിലിയ ഗവർണറേറ്റിലെ ഒമാൻ അക്രോസ് ഏജസ് മ്യൂസിയത്തിൽ നിന്ന് ശനിയാഴ്ച രാവിലെ 11.20ന് തുടങ്ങുന്ന മത്സരം മന വിലായത്തിൽ നിന്ന് വാലിയുടെ ഓഫിസ്, സാകിത് റൗണ്ട് എബൗട്ട് വഴി ഇസ്കിയിലെ വിലായത്ത്, റുവാദ് അൽ ഇബ്ദാ സ്കൂൾ, അൽ ഹമീദ, അൽ ഖര്യതയ്ൻ, വാദി അനദം, അൽ ആലിയ, അൽ മസാലിഹ് റോഡുകളിലൂടെ സമായിൽ വിലായത്ത്, മസ്‌കത്ത് ഗവർണറേറ്റിലെ ബിദ്ബിദ് വിലായത്ത് എന്നിങ്ങനെയുള്ള വിവിധ സ്ഥലങ്ങളിലൂടെ കടന്ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻറർ പരിസരത്ത് സമാപിക്കും.
വാഹനമോടിക്കുന്നവർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.