മസ്കത്ത്: ഒമാന്‍െറ തെരുവീഥികളെ പുളകംകൊള്ളിച്ച് വര്‍ഷാവര്‍ഷം അരങ്ങേറുന്ന ‘ടൂര്‍ ഓഫ് ഒമാന്‍’ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരത്തിന് ഇന്ന് തുടക്കമാകും. ആറു സ്റ്റേജുകളിലായി 885 കിലോമീറ്റര്‍ ദൂരമാണ് ഇത്തവണ മത്സരാര്‍ഥികള്‍ പിന്നിടുക. വിവിധ രാജ്യങ്ങളില്‍നിന്നായി 18 ടീമുകളാണ് മത്സരിക്കുന്നത്. മൊത്തം 144 മത്സരാര്‍ഥികള്‍ ഇത്തവണയുണ്ടാകുമെന്ന് സംഘാടക സമിതിയംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യഘട്ടമായ ഇന്ന് അല്‍ സവാദി ബീച്ച് മുതല്‍ നസീം ഗാര്‍ഡന്‍ വരെ 176 കിലോമീറ്റര്‍ ദൂരമാണ് മത്സരം.
രണ്ടാംഘട്ടം നഖല്‍ മുതല്‍ അല്‍ബുസ്താന്‍ പാലസ് വരെയും മൂന്നാംഘട്ടം സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല മുതല്‍ ഖുറിയാത്ത് വരെയും, നാലാംഘട്ടം ടൂറിസം മന്ത്രാലയം മുതല്‍ യിത്തി വരെയും, അഞ്ചാംഘട്ടം സുമൈല്‍ മുതല്‍ ജബല്‍ അല്‍ അക്തര്‍ വരെയുമായിരിക്കും.19നാണ് അവസാന ഘട്ട മത്സരം നടക്കുക. സീബ് മുതല്‍ മത്ര കോര്‍ണിഷ് വരെ 131 കിലോമീറ്ററാണ് അവസാനഘട്ടത്തിലുള്ളത്. മത്രയിലായിരിക്കും സമാപനം. നാലാംഘട്ടം ഒഴികെയുള്ള എല്ലാ മത്സരങ്ങളും രാവിലെ 11 മണിക്ക് തുടങ്ങും.
നാലാം ഘട്ടം ഉച്ചതിരിഞ്ഞായിരിക്കും ആരംഭിക്കുക. 2010ല്‍ ആരംഭിച്ച ‘ടൂര്‍ ഓഫ് ഒമാന്‍’ മസ്കത്ത് ഫെസ്റ്റിവലിന്‍െറ ഭാഗമായാണ് നടത്തുന്നതെങ്കിലും ഒമാന് അന്താരാഷ്ട്ര കായിക ഭൂപടത്തില്‍ ഇടംനേടിക്കൊടുത്ത മത്സരയിനമാണിത്.
ഇറ്റലിക്കാരനായ വിസന്‍സോ നിബാലി ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ ജേതാവ്. ടൂര്‍ണമെന്‍റിന്‍െറ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.